Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറില്‍ കൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി 

January 25, 2024

news_malayalam_event_updates_in_qatar

January 25, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ കൈറ്റ് ഫെസ്റ്റിവല്‍ 2024ന് തുടക്കമായി. ഇന്ന് (ജനുവരി 25, വ്യാഴാഴ്ച)മുതല്‍ ഫെബ്രുവരി 3 വരെ ഓള്‍ഡ് ദോഹ തുറമുഖത്ത് ക്രൂയിസ് ടെര്‍മിനലില്‍ കൈറ്റ് ഫെസ്റ്റിവല്‍ നടക്കും. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ പട്ടങ്ങളുടെ വിസ്മയിപ്പിക്കുന്ന കാഴ്ച ആസ്വദിക്കാനാവുമെന്ന് സംഘാടകര്‍ അറിയിച്ചു. ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന്റെ സംഘാടകരായ സേഫ് ഫ്ളൈറ്റ് സൊല്യൂഷന്‍സാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 60 ഭീമാകാരമായ പട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി പത്ത് മണിവരെ തുടരും. ആസ്വാദകര്‍ക്ക് രാത്രിയും പകലും പട്ടം പറത്തല്‍ ആസ്വദിക്കാനാവുമെന്നതാണ് സവിശേഷത. പ്രവേശനം സൗജന്യമാണ്. 

ഫെസ്റ്റിവലിന്റെ ഭാഗമായി സാംസ്‌കാരിക, കുടുംബ-സൗഹൃദ പരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി വിദഗ്ദര്‍ നയിക്കുന്ന പട്ടം പറത്തല്‍ ശില്പശാലയും സംഘടിപ്പിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News