Breaking News
എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  |
സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് തുടക്കം,തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു

August 20, 2023

August 20, 2023

ന്യൂസ്‌റൂം ബ്യുറോ

കൊച്ചി: സംസ്ഥാനത്ത് ഓണത്തിന്റെ വരവറിയിച്ച് ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. .

രാവിലെ ഒൻപതിന് അത്തംനഗറില്‍ (ഗവ. ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ട്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തി. നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ്  ഘോഷയാത്രയ്ക്ക് തുടക്കമാമായത്.

നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും നാടൻകലാരൂപങ്ങളും അണിനിരക്കുന്ന വര്‍ണശബളമായ ഘോഷയാത്ര അത്തംനഗറിന്റെ പടിഞ്ഞാറേ കവാടംവഴി റോഡിലേക്ക് പ്രവേശിക്കും. തുടര്ന്ന് ആശുപത്രിപ്പടി, സ്റ്റാച്യു ജങ്ഷന്, കിഴക്കേകോട്ട, എസ്‌എൻ ജങ്ഷന്, വടക്കേകോട്ട, ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിനുമുന്നിലൂടെ സ്റ്റാച്യു ജങ്ഷന് വഴി തിരികെ അത്തംനഗറില്‍ എത്തി സമാപിക്കും.
കോവിഡ് സമയത്തും പ്രളയക്കെടുതിയിലും മുടങ്ങുകയും ആര്‍ഭാടം മങ്ങുകയും ചെയ്ത അത്തം ഘോഷയാത്ര ഇക്കുറി പൂര്‍വാധികം ഭംഗിയോടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. അവധിദിവസം നടക്കുന്ന ഘോഷയാത്രയായതുകൊണ്ട് പതിവില്‍ കവിഞ്ഞ ജനക്കൂട്ടമാണ് ഘോഷയാത്ര കാണാൻ എത്തുന്നത്.

അത്താഘോഷത്തിന്റെ ഭാഗമായുള്ള പൂക്കളമത്സരം  രാവിലെ 10ന് സിയോണ്‍ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു..മൂന്നുമുതല്‍ പൂക്കളപ്രദര്‍ശനവും നടക്കും. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തിൽ  നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണംവരെ നീണ്ടുനില്‍ക്കുന്ന കലാവിരുന്നിനും തുടക്കമാകും.

ഇനി പത്തു നാൾ കേരളത്തിൽ പൂവിളിയും ആഘോഷത്തിമിർപ്പുമായി മലയാളികൾ ഓണാഘോഷങ്ങളിൽ മുഴുകും.ഗൾഫ് രാജ്യങ്ങളിലും ഇനിയുള്ള അവധി ദിവസങ്ങളിൽ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News