Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കത്താറ റമദാൻ ചെസ് ഓപ്പൺ 2024 മത്സരം ഇന്ന് ആരംഭിക്കും

March 14, 2024

news_malayalam_sports_news_updates

March 14, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തറിൽ കത്താറ റമദാൻ ചെസ് ഓപ്പൺ 2024 (ക്ലാസിക്) മത്സരം ഇന്ന് ആരംഭിക്കും. കത്താറ മൾട്ടി പർപ്പസ് ഹാളിലാണ് മത്സരം. ഖത്തർ ചെസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരത്തിൽ 16 രാജ്യങ്ങളിൽ നിന്നുള്ള 86 പുരുഷ-വനിതാ താരങ്ങൾ പങ്കെടുക്കും. മാർച്ച് 23ന് മത്സരം അവസാനിക്കും. 

എല്ലാ പ്രായത്തിലുമുള്ള നിരവധി ഖത്തർ ദേശീയ ചെസ് ടീം കളിക്കാരാണ് മത്സരത്തിലുള്ളത്. മത്സരത്തിൽ 25,000 ഖത്തർ റിയാലാണ് സമ്മാനത്തുക. രാജ്യാന്തര തലത്തിലെ മികച്ച താരങ്ങളുടെ പങ്കാളിത്തത്തിനിടയിൽ ഖത്തറി കളിക്കാർക്ക് മികച്ച അനുഭവങ്ങൾ നേടാൻ ഈ പരിപാടി സഹായിക്കുമെന്ന് ഖത്തർ ചെസ് അസോസിയേഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ ഹമദ് അൽ തമീമി ഖത്തർ ന്യൂസ് ഏജൻസിയോട് (ക്യുഎൻഎ) പറഞ്ഞു. വർഷം തോറും ടൂർണമെൻ്റ് സംഘടിപ്പിക്കുന്നതിനുള്ള കത്താറയുടെ ശ്രമങ്ങളെ അൽ തമീമി അഭിനന്ദിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News