Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മമ്മൂട്ടിയുടെ 'കാതല്‍ ദ് കോര്‍' ചിത്രത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തി

November 21, 2023

News_Qatar_Malayalam

November 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: മമ്മൂട്ടി നായകനായ കാതല്‍- ദ് കോര്‍ എന്ന ചിത്രത്തിന്റെ റിലീസിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. ഖത്തറിലും കുവൈത്തിലും ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു. ഇതിന് പിന്നാലെ സൗദി അറേബ്യയിലും ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതായാണ് വിവരം. ചിത്രത്തിന് ഖത്തറില്‍ നിലവില്‍ വിലക്കുണ്ടെന്ന് വിതരണ കമ്പനിയായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ സിഇഒ അബ്ദുള്‍ സമദ് ന്യൂസ്‌റൂമിനോട് വ്യക്തമാക്കി. 

അതേസമയം യുഎഇയിലെ വോക്‌സ് സിനിമാസില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലുംം പിന്നീട് പിന്‍വലിച്ചു. ഇതോടെ യുഎഇ, ബഹ്‌റൈന്‍ അടക്കമുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ചിത്രത്തിന് നിരോധനമേര്‍പ്പെടുത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ പ്രമേയമാണ് വിലക്കിന് കാരണമെന്നാണ് വിവരം.

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പിനി നിര്‍മിച്ച ചിത്രത്തിന്റെ റിലീസ് ഈ മാസം 23നാണ് നിശ്ചയിച്ചിരുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നുവെന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News