Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പി.എസ്.ജിയു​ടെ ജർമൻ ഫുട്ബോൾ താ​രം ജൂലിയൻ ഡ്രാക്‌സലർ ഖത്തറിലെ അ​ൽ അഹ്‍ലി ​ ക്ലബ്ബിലേക്ക്

September 18, 2023

Qatar_Malayalam_News

September 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ജർമനി​യു​ടെ പ്രമുഖ ഫുട്ബോൾ താ​ര​മായ ജൂലിയൻ ഡ്രാക്‌സലർ അൽ അഹ്‍ലി​ ക്ലബ്ബിൽ ചേർന്നതായി അധികൃതർ പ്രഖ്യാപിച്ചു. പാ​രി​സ് സെ​ന്റ് ജെ​ർ​മെ​യ്‌​നി​ൽ (പി.എസ്.ജി) ​നി​ന്നാണ് അ​ൽ അഹ്‍ലി​യിലേക്ക് താരം എത്തുന്നത്. അൽ അഹ്‌ലിയുമായി താരം ഉടൻ കരാർ ഒപ്പിടും.. ജർമനിയുടെ ദേശീയ താരം കൂടിയാണ് 29 വയസ്സുകാരനായ ഈ മിഡ്ഫീൽഡർ.

അതേസമയം, ഇ​റ്റ​ലി​യു​ടെ പ്രമുഖ ഫുട്ബോൾ താ​ര​മായ മാ​ർ​കോ വെ​റാ​റ്റിയും ഖ​ത്ത​റിലെ അ​ൽ അ​റ​ബി​ ക്ലബ്ബിൽ അടുത്തിടെ ചേർന്നിരുന്നു. പി.എസ്.ജിയിൽ നിന്ന് തന്നെയാണ് ​മാർക്കോയും അൽ അ​റ​ബി​യിലേക്ക് എത്തിയത്. മിഡ്‌ഫീൽഡറായ മാർക്കോയുമായി മൂന്ന് വർഷത്തെ കരാറാണ് ഒപ്പിട്ടത്.

കൂടാതെ, ബ്ര​സീ​ൽ താ​രം ഫി​ലി​പ് കു​ടീ​​ന്യോ​യെയും അ​ൽ ദു​ഹൈ​ൽ ക്ലബ് സ്വ​ന്ത​മാ​ക്കി​യിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News