Breaking News
സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  |
ഗസയിലെ സമാധാന ഇടപെടലിന് അമേരിക്ക ഖത്തറിന് നന്ദി അറിയിച്ചു

November 22, 2023

news_malayalam_qatar_mediation_updates

November 22, 2023

ന്യൂസ്‌റൂം ഡെസ്ക് 

വാഷിംഗ്ടണ്‍: ഗസയില്‍ ബന്ദികളുടെ മോചനത്തിന് നിര്‍ണായക ഇടപെടല്‍ നടത്തിയ ഖത്തറിന് അമേരിക്ക നന്ദി അറിയിച്ചു. ബന്ദികളുടെ കൈമാറ്റം സുഗമമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഖത്തറിന് നന്ദി പറയുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഗസയിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടേയും ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താഹ് എല്‍ സിസിയുടേയും നിര്‍ണായകമായ പങ്കാളിത്തവും ബൈഡന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഇന്ന് രാവിലെയാണ് ഗസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറായതായി ഖത്തര്‍ പ്രഖ്യാപിച്ചത്. കരാര്‍ പ്രകാരം ഗസയില്‍ നാല് ദിവസം സൈനിക നടപടികള്‍ പൂര്‍ണമായും നിര്‍ത്തി ബന്ദികളെ മോചിപ്പിക്കും. 150 ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി 50 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നാല് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഗസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ അറിയിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News