Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്തോനേഷ്യക്കെതിരെ 3 ഗോളിന് ജപ്പാൻ വിജയിച്ചു

January 24, 2024

news_malayalam_sports_news_updates

January 24, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏ​ഷ്യ​ൻ ക​പ്പി​ൽ ഇന്തോനേഷ്യക്കെതിരെ ജപ്പാന് വിജയം. ഇന്ന് (ബുധൻ) ഉച്ചക്ക് 2:30ന് അൽ തുമാമ സ്​​റ്റേ​ഡി​യ​ത്തിൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-1 എന്ന സ്കോറിന് ജപ്പാൻ ഇന്തോനേഷ്യയെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ 6-ാം മിനിറ്റിലും (പെനാൽറ്റി) 52-ാം മിനിറ്റിലും ജപ്പാൻ ഗോ​ൾ നേ​ടി. അയേസ ഉയെടയാണ് ജപ്പാന്റെ രണ്ട് ഗോളുകളും നേടിയത്. 88-ാം മിനിറ്റിൽ ജസ്റ്റിൻ ഹുബ്നെർ മൂന്നാമത്തെ ഗോളടിച്ചു. ഇന്തോനേഷ്യയുടെ ഏക ഗോൾ സാൻഡി വാൽഷ് 91-ാം മിനിറ്റിൽ സ്വന്തമാക്കി. 

അതേസമയം, നാളെ (വ്യാഴം) ജോർദാനെതിരെ ബഹ്‌റൈൻ അവസാന ഗ്രൂപ്പ് മത്സരത്തിൽ പോരാടും. ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഉച്ചക്ക് 2:30നാണ് മത്സരം. അൽ ജനൂബ് സ്റ്റേഡിയത്തിൽ ഉച്ചക്ക് 2:30ന് കൊറിയ-മലേഷ്യ, എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് 6ന് സൗദി-തായ്‌ലൻഡ്, അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ ഒമാൻ-കിർഗിസ്ഥാൻ മത്സരവും നാളെ നടക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News