Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ബന്ദികളെ മോചിപ്പിക്കുന്നതിലെ ഖത്തറിന്റെ ഇടപെടല്‍; അല്‍ ജസീറയെ നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഇസ്രയേല്‍ പിന്മാറി

November 01, 2023

news_malayalam_al_jazeera_news_updates

November 01, 2023

ന്യൂസ്‌റൂം ഡെസ്ക്

ഗസ: ഇസ്രയേലിലെ അല്‍ ജസീറയുടെ ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ പിന്മാറിയതായി റിപ്പോര്‍ട്ട്. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലിന്റെ ഇസ്രയേലിലെ ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് ഉന്നത ഇസ്രയേലി വൃത്തങ്ങള്‍ പറഞ്ഞതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതില്‍ ഖത്തര്‍ വഹിച്ച സുപ്രധാന പങ്ക് അംഗീകരിച്ചാണ് അല്‍ ജസീറയ്‌ക്കെതിരെയുള്ള നടപടിയില്‍ നിന്ന് ഇസ്രയേല്‍ പിന്മാറിയതെന്ന് ഇസ്രയേല്‍ മാധ്യമമായ വൈനെറ്റ് ( Ynetnews) ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജസീറയ്‌ക്കെതിരെയുള്ള നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന ഇസ്രയേല്‍ അധികാരികളുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തതിന് പിന്നാലെ അല്‍ ജസീറയുടെ ബ്യൂറോ അടച്ചുപൂട്ടാന്‍ ഇസ്രയേല്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ബോധപൂര്‍വമായ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മുന്‍പും അല്‍ ജസീറക്ക് നേരെ ഉണ്ടായിട്ടുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News