Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
മനുഷ്യ മനസാക്ഷിയെ നടക്കുന്ന ക്രൂരത, ഗസയിൽ ജീവൻരക്ഷാ പ്രവർത്തനം നടത്തിയ ഡോക്ടറെ കൊലപ്പെടുത്തിയ ഇസ്രായേൽ സേന മൃതദേഹം ഒളിപ്പിച്ചു

April 08, 2024

news_malayalam_israel_hamas_attack_updates

April 08, 2024

ന്യൂസ്‌റൂം ഡെസ്ക് 

ഗസ: ഗസയിലെ അൽ അമൽ ആശുപത്രിയിൽ ഇസ്രായേൽ സയണിസ്റ്റ് സേനയുടെ (ഐ.ഡി.എഫ്) വെടിവെപ്പിൽ നേഴ്സ് കൊല്ലപ്പെട്ടു. ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ (പിആർസിഎസ്) വളന്റിയറായ മുഹമ്മദ് ആബിദ് എന്ന നഴ്‌സാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ആബിദിനെ രക്ഷിക്കാൻ ശ്രമിച്ച റെഡ്ക്രസന്റിലെ സഹപ്രവർത്തകനായ ആംബുലൻസ് ഡ്രൈവറെ സൈന്യം ആട്ടിയോടിച്ചതായും റിപ്പോർട്ടുണ്ട്. 

രണ്ടാഴ്​ചയ്ക്ക് ശേഷം അൽ-അമൽ ആശുപത്രിയിൽ നിന്ന് ഇസ്രായേൽ സേന പിൻ
മാറിയതിന് ശേഷം ആബിദിന്റെ മൃതദേഹം കണ്ടെത്തി. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം ആശുപത്രി മൂലയിൽ കിടന്നത്. 

‘അദ്ദേഹത്തിന്റെ അഴുകിയ മൃതദേഹം ഇന്ന് കണ്ടെത്തി. ആബിദ് ധരിച്ചിരുന്ന ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ യൂണിഫോം വഴിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ആരോഗ്യപ്രവർത്തകൻ എന്ന നിലയിൽ ആ യൂനിഫോം അദ്ദേഹത്തിന് യുദ്ധവേളയിൽ സംരക്ഷണം നൽകേണ്ടതായിരുന്നു’’ - ആബിദിന്റെ ഫോട്ടോ സഹിതം പി.ആർ.സി.എസ് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.

43 ദിവസത്തോളം ഇസ്രായേൽ സേന ആശുപത്രി വളഞ്ഞ് അതിക്രമം തുടരുമ്പോഴും രോഗികളെ സഹായിക്കുന്നതിൽ അദ്ദേഹം പ്രതിബദ്ധതനായിരുന്നുവെന്നും പിആർസിഎസ് പറഞ്ഞു. ഇതോടെ,  ഗസയിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ റെഡ് ക്രസന്റ് ജീവനക്കാരുടെ എണ്ണം 16 ആയതായും സംഘടന അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News