Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍ ആക്രമണം: അറബ് രാജ്യങ്ങളുടെ അടിയന്തരയോഗം വിളിക്കണമെന്ന് ഫലസ്തീന്‍

October 08, 2023

News_Qatar_Malayalam

October 08, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ അടിയന്തരമായി അറബ് രാജ്യങ്ങളുടെ യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീന്‍. അറബ് ലീഗിലുള്ള അറബ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം വിളിക്കണമെന്നാണ് ഫലസ്തീന്റെ ആവശ്യം. എത്രയും വേഗം യോഗം വിളിച്ച് ഇസ്രയേല്‍ ആക്രമണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്നും ഫലസ്തീന്‍ അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. 

ഫലസ്തീന്‍ ജനതയ്ക്ക് സംരക്ഷണമൊരുക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര നിയമം അനുശാസിക്കുന്ന നിയമപരിരക്ഷ ഫലസ്തീന്‍ ജനതയ്ക്ക് ഉറപ്പാക്കുന്നതിനും അറബ് രാജ്യങ്ങള്‍ മുന്‍കൈയുടുക്കണമെന്നും ഫലസ്തീന്‍ ആവശ്യപ്പെടുന്നു. അല്‍ അഖ്‌സ മസ്ജിദിലേക്കുള്ള ഇസ്രയേലിന്റെ അനധികൃത കടന്നുകയറ്റം, ഫലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണം എന്നിവയുടെ പശ്ചാത്തലത്തിലാണ് അറബ് രാജ്യങ്ങളുടെ അടിയന്തര യോഗത്തിന് ആഹ്വാനം ചെയ്തതെന്ന് അറബ് ലീഗിന്റെ ഫലസ്തീന്‍ സ്ഥിരം പ്രതിനിധി മൊഹ്നാദ് അക്ലൂക് ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച സംഘര്‍ഷം 36 മണിക്കൂറിന് ശേഷവും ഇസ്രയേല്‍ ഫലസ്തീന്‍ അതിര്‍ത്തികളില്‍ തുടരുകയാണ്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News