Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ കപ്പ്, യു. എ. ഇക്കെതിരെ ഇറാന് ജയം

January 23, 2024

news_malayalam_afc_updates

January 23, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏ​ഷ്യ​ൻ ക​പ്പി​ൽ യു.എ.ഇക്കെതിരെ ഇറാന്​ വിജയം. ഇന്ന് (ചൊവ്വ) എജ്യൂക്കേഷൻ സിറ്റി സ്​​റ്റേ​ഡി​യ​ത്തിൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 2-1 എന്ന സ്കോറിനാണ് യു.എ.ഇയെ പരാജയപ്പെടുത്തിയത്.​​ 

ഇറാന്റെ എം.താരിമിയാണ് രണ്ട് ഗോളും (26 മിനിറ്റ്, 65 മിനിറ്റ്) നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റിൽ (93 മിനിറ്റ്) അൽ ഗസനിയാണ് യു.എ.ഇയുടെ ഏക ഗോൾ അടിച്ചത്.

അതേസമയം, നാളെ (ബുധൻ) ഉച്ചക്ക് 2:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇറാഖിനെതിരെ വിയറ്റ്‌നാമും, അൽ തുമാമ സ്റ്റേഡിയത്തിൽ ജപ്പാനെതിരെ ഇന്തോനേഷ്യയും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News