Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ് ക്വാർട്ടർ ഫൈനൽ: ജപ്പാനെതിരെ ഇറാന് 2 ഗോൾ അട്ടിമറി വിജയം

February 03, 2024

news_malayalam_afc_asian_cup_updates

February 03, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: എ.എഫ്.സി ഏ​ഷ്യ​ൻ കപ്പ് ക്വാർട്ടർ ഫൈനലിൽ ജപ്പാനെതിരെ ഇറാന് വിജയം. ഇന്ന് (ശനി) ഉച്ചക്ക് 2:30ന് എജ്യൂക്കേഷൻ സിറ്റി സ്​​റ്റേ​ഡി​യ​ത്തിൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 2-1 എന്ന സ്കോറിന് ഇറാൻ ജപ്പാനെ പരാജയപ്പെടുത്തി.

മത്സരത്തിന്റെ 28-ാം മിനിറ്റിൽ ജപ്പാൻ ആദ്യ ഗോ​ൾ നേ​ടി. ഹിഡമാസ മൊറീറ്റയാണ് ജപ്പാന്റെ ഗോൾ അടിച്ചത്. 55-ാം മിനിറ്റിൽ ഇറാന്റെ മുഹമ്മദ് മൊഹെബി ഒരു ഗോളടിച്ച് സമനില പിടിച്ചു. തുടർന്ന് 90+6 മിനിറ്റിൽ പെനാൽറ്റിയിലൂടെ അലിറെസ ജഹാൻബഖ്‌ഷ് ഒരു ഗോൾ കൂടി അടിച്ചതോടെ ഇറാൻ സെമി ഫൈനലിൽ പ്രവേശിച്ചു. ഇതോടെ എ.എഫ്.സി മത്സരത്തിൽ നിന്ന് ജപ്പാൻ പുറത്തായി. 

അതേസമയം, ഇന്ന് (ശനി) ഉസ്‌ബെക്കിസ്ഥാനെതിരെ ഖത്തർ അവസാന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പോരാടും. അൽ ബൈത്ത് സ്റ്റേഡിയത്തിൽ വൈകിട്ട് 6:30നാണ് മത്സരം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News