Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ അന്താരാഷ്ട്ര അറേബ്യൻ കുതിര ഫെസ്റ്റിവൽ ആരംഭിച്ചു

February 03, 2024

news_malayalam_event_updates_in_qatar

February 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ 10 രാജ്യങ്ങളിൽ നിന്നുള്ള 674 കുതിരകൾ പങ്കെടുക്കുന്ന കത്താറ ഇൻ്റർനാഷണൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവലിൻ്റെ (KIAH) നാലാമത് എഡിഷൻ ഇന്നലെ (വെള്ളി) കത്താറ കോർണിഷിൽ ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ കായിക യുവജന വകുപ്പ് മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനി, ഷെയ്ഖ് താനി ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഫെബ്രുവരി 11 വരെ ഫെസ്റ്റിവൽ നടക്കും. ഫെബ്രുവരി 4 ന് അറേബ്യൻ കുതിര ലേലം, ഫെബ്രുവരി 5 വരെ ഗ്ലോബൽ ചാമ്പ്യൻസ് അറേബ്യൻസ് ടൂർ (GCAT), ഫെബ്രുവരി 8 മുതൽ 11 വരെ അറേബ്യൻ കുതിര പ്രദർശനവും ഉണ്ടാകും.

ഫോട്ടോ പ്രദർശനം, സാഡിൽ പെയിൻ്റിംഗ്, കലാപരവും വിദ്യാഭ്യാസപരവുമായ ശിൽപശാലകൾ, തത്സമയ പെയിൻ്റിംഗ്, മൂന്ന് ആർട്ട് എക്സിബിഷനുകൾ എന്നിവയുൾപ്പെടെ വിവിധ കലാപരിപാടികളും സന്ദർശകർക്കായി ഒരുക്കും. കൂടാതെ, സാഡിൽസ്, പെയിൻ്റിംഗുകൾ, പരവതാനികൾ, കോട്ടുകൾ തുടങ്ങിയ കുതിര സവാരി ഉൽപ്പന്നങ്ങളും പ്രദർശനത്തിലുണ്ടാകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News