Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യു.എ.ഇയിൽ ഇന്ത്യൻ തൊഴിലാളികൾക്ക്​​ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി ​

March 06, 2024

news_malayalam_new_rules_in_uae

March 06, 2024

ന്യൂസ്‌റൂം ഡെസ്ക്

ദുബായ്: യു.​എ.​ഇ​യി​ൽ ഇ​ന്ത്യ​ക്കാ​രായ ബ്ലൂ​കോ​ള​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ലൈ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ പോ​ളി​സി പ​ദ്ധ​തി​യു​മാ​യി ദുബായ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്. 37 ദി​ർ​ഹം വാ​ർ​ഷി​ക പ്രീ​മി​യം അ​ട​ച്ചാ​ൽ അ​പ​ക​ട​ത്തി​ലോ സ്വാ​ഭാ​വി​ക​മാ​യോ മ​ര​ണ​പ്പെ​ടു​ന്ന പ്ര​വാ​സി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ 35,000 ദി​ർ​ഹം വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കും. 24 മ​ണി​ക്കൂ​ർ ആ​ഗോ​ള പ​രി​ര​ക്ഷ​യും ഇ​ൻ​ഷു​റ​ൻ​സ്​ ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്​ 12,000 ദി​ർ​ഹം വ​രെ സ​ഹാ​യം ല​ഭി​ക്കും. അ​പ​ക​ട​ത്തി​ൽ ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ അം​ഗ ​വൈ​ക​ല്യം സം​ഭ​വി​ച്ചാ​ലും ഇ​ൻ​ഷു​റ​ൻ​സ്​ പ​രി​ര​ക്ഷ ഉണ്ടായിരിക്കും. 18 മു​ത​ൽ 70 വ​യ​സ് ​വ​രെ​ പ്രായമു​ള്ള​വ​ർ​ക്ക്​ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാം.

മൂ​ന്ന്​ പ്ലാ​നു​ക​ളി​ലാ​യാ​ണ്​ ഇ​ൻ​ഷു​റ​ൻ​സ്​ ക​വ​റേ​ജ്. 35,000 ദി​ർ​ഹ​ത്തി​ന്‍റെ പ്ലാ​നി​ൽ​ 37 ദി​ർ​ഹ​മാ​ണ്​ വാ​ർ​ഷി​ക പ്രീ​മി​യം. 50,000 ദി​ർ​ഹ​ത്തി​ന്‍റെ ക​വ​റേ​ജി​ന്​​ 50 ദി​ർ​ഹ​വും 75,000 ദി​ർ​ഹ​ത്തി​ന്‍റെ ക​വ​റേ​ജി​ന്​​ 72 ദി​ർ​ഹ​വു​മാ​ണ്​ വാ​ർ​ഷി​ക പ്രീ​മി​യം.

ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളാ​യ ഖ​ർ​ഗാ​സ്​ ഇ​ൻ​ഷു​റ​ൻ​സ്​ സ​ർ​വീ​സ​സ്​ എ​ൽ.​എ​ൽ.​സി, ഓ​റി​യ​ന്‍റ്​ ഇ​ൻ​ഷു​റ​ൻ​സ് പി.​ജെ.​എ​സ്.​സി​ എ​ന്നീ ക​മ്പ​നി​ക​ളാ​ണ്​ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​തെ​ന്ന്​ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മാ​ർ​ച്ച്​ ഒ​ന്ന് മുതൽ ലൈ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ പ്ലാ​ൻ​ പ്രാ​ബ​ല്യ​ത്തി​ൽ വന്നു. അതേസമയം, ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ പ​രി​ധി​ക​ളും മ​റ്റ്​ നി​ബ​ന്ധ​ന​ക​ളും സം​ബ​ന്ധി​ച്ച്​ അ​ത​ത്​ ക​മ്പ​നി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത്​ തീ​രു​മാ​നി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ lifeprotect@gargashinusurance.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ 0527172944/0526167787 എ​ന്ന ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാം.

യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ തൊ​ഴി​ൽ സ​മൂ​ഹ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നാ​ണ് കോ​ൺ​സു​ലേ​റ്റ്​​ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന്​ പ​ദ്ധ​തി പ്ര​ഖ്യാ​പിച്ചുകൊണ്ട് കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ പ​റ​ഞ്ഞു. 35 ല​ക്ഷം ഇ​ന്ത്യ​ക്കാ​ർ യു.​എ.​ഇ​യി​ൽ തൊ​ഴി​ൽ ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​തി​ൽ 65 ശ​ത​മാ​നം പേ​രും ബ്ലൂ ​കോ​ള​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ്. യു.​എ.​ഇ​യി​ലെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ൽ വി​ഭാ​ഗ​മാ​ണി​ത്. 

2022ൽ ​ദുബായ് ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ 1,750 മ​ര​ണ കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ ഏ​ക​ദേ​ശം ​ 1,100 പേ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ്. 2023ൽ ​ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്ത 1,513 മ​ര​ണ​ങ്ങ​ളി​ൽ 1,000 എ​ണ്ണം തൊ​ഴി​ലാ​ളി​ക​ളു​ടെ​താ​ണ്. ഇ​തി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​ക​വും മ​ര​ണ​കാ​ര​ണം സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും കോ​ൺ​സ​ൽ ജ​ന​റ​ൽ പ​റ​ഞ്ഞു. ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​രു​ടെ പേ​രി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ എ​ടു​ക്കാ​റു​ണ്ടെ​ങ്കി​ലും സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്​ ബ​ന്ധു​ക്ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കാ​റി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ലൈ​ഫ്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച​തെ​ന്നും കോ​ൺ​സ​ൽ ജ​ന​റ​ൽ പ​റ​ഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News