Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
പകർച്ചപ്പനി വാക്‌സിനുകള്‍ 60 ശതമാനം രോഗ സാധ്യത കുറയ്ക്കുമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം

December 16, 2023

Gulf_Malayalam_News

December 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പകർച്ചപ്പനി വാക്‌സിനുകള്‍ മുതിര്‍ന്നവരില്‍ 60 ശതമാനവും കുട്ടികളില്‍ 75 ശതമാനവും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനുകള്‍ എടുക്കുന്നത് രോഗം വരാനുള്ള സാധ്യത കുറയ്ക്കും. അതിനാല്‍ വാക്‌സിനുകള്‍ എടുക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പകർച്ചപ്പനി മൂലമുള്ള അപകട സാധ്യത കുറയ്ക്കാനും വാക്‌സിനുകള്‍ സഹായിക്കുമെന്ന് ആരോഗ്യമന്ത്രാലയം എക്‌സില്‍ കുറിച്ചു.

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലും ഹെല്‍ത്ത് സെന്ററുകളിലും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി വാക്‌സിനുകള്‍ ലഭ്യമാണ്. 2022ല്‍ രാജ്യത്ത് 760-ലധികം ആളുകളെ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News