Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഇന്ത്യ ഇന്നിറങ്ങും, മലയാളി ആരാധകരുടെ ഗാലറിയിലെ പിന്തുണ ഇ​ര​ട്ടി പ്ര​ചോ​ദ​ന​മാ​കുമെന്ന് മലയാളി താരം സഹൽ അ​ബ്​​ദു​ൽ സ​മ​ദ്​

January 13, 2024

news_malayalam_afc_asian_cup_updates

January 13, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോ​ഹ: ഖ​ത്ത​റി​ലെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെയുള്ള ആ​രാ​ധ​ക​​രോട് അഭ്യർത്ഥനയുമായി മലയാളി താരം സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്​. ഇ​ന്ത്യ-​ഓ​സ്​​ട്രേ​ലി​യ പ്രീ ​മാ​ച്ച്​ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘ഖ​ത്ത​റി​ലെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ഗാ​ല​റി​യി​ലെ​ത്തു​മെ​ന്ന് അ​റി​യാം. അ​വ​രെ കാ​ത്തി​രി​ക്കു​ക​യാ​ണ്​ ഞ​ങ്ങ​ൾ. അ​വ​രു​ടെ പി​ന്തു​ണ​യും ഗാ​ല​റി​യി​ലെ ആ​ര​വ​വും ഞ​ങ്ങ​ൾ​ക്ക്​ എ​പ്പോ​ഴും ഇ​ര​ട്ടി പ്ര​ചോ​ദ​ന​മാ​ണ്. തീ​ർ​ച്ച​യാ​യും നി​ങ്ങ​ളെ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കും. ന​ല്ലൊ​രു ക​ളി ഞങ്ങൾ നി​ങ്ങ​ൾ​ക്കാ​യി​​ കാ​ഴ്​​ച​വെ​ക്കും’ - ഖത്തറിൽ നടന്ന വാർത്താസമ്മേളനത്തിൽ മ​ല​യാ​ള​ത്തി​ൽ ത​ന്നെ സ​ഹ​ൽ പ​റ​ഞ്ഞു. 

ഇന്ത്യൻ ടീമിന്റെ പരിശീലകൻ​ ഇ​ഗോ​ർ സ്​​റ്റി​മാ​കി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രുള്ള വാ​ർ​ത്തസമ്മേളനത്തിലായിരുന്നു സ​ഹ​ലിന്റെ പ്രതികരണം. എന്നാൽ, ഇ​ന്ത്യ​ൻ സൂ​പ്പ​ർ മ​ത്സ​ര​ത്തി​നി​ടെ​ പ​രി​ക്ക് പറ്റിയതിനാൽ ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ഹ​ൽ ക​ളി​ക്കി​ല്ല. പൂ​ർ​ണ​മാ​യും ഫി​റ്റ്​​ന​സ്​ വീ​ണ്ടെ​ടു​ത്താ​ൽ ജ​നു​വ​രി 18ന് ഉ​സ്​​ബ​കി​സ്​​താ​നെ​തി​രെ ഗ്രൗണ്ടിൽ ഇ​റ​ങ്ങും. അ​ല്ലെ​ങ്കി​ൽ ജനുവരി 23ന് അൽ ബൈത് സ്റ്റേഡിയത്തിൽ സി​റി​യ​ക്കെ​തി​രാ​യ അ​വ​സാ​ന ഗ്രൂപ്പ് മ​ത്സ​ര​ത്തി​ൽ സ​ഹ​ലി​നെ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ്​ കോ​ച്ച്​ ഇ​ഗോ​ർ സ്​​റ്റി​മാ​ക്​ സൂ​ച​ന നൽകിയത്.

അതേസമയം, ഇന്നാണ് (ശനി) എ.എഫ്.സിയുടെ ഇന്ത്യ-ഓസ്‌ട്രേലിയയെ മത്സരം. അല്‍ റയ്യാനിലെ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഖത്തർ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം. മത്സരത്തിനായി പൂര്‍ണ സജ്ജമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പറഞ്ഞു. ജനുവരി 18ന് ഉസ്ബക്കിസ്ഥാനുമായാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News