Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ എംബസി-ഐസിബിഎഫ് പ്രത്യേക കോൺസുലാർ ക്യാമ്പ് മാർച്ച് 22ന് അൽ ഖോറിൽ 

March 20, 2024

news_malayalam_indian_embassy_of_qatar_updates

March 20, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച്  മാർച്ച് 22 (വെള്ളിയാഴ്ച) പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അല്‍ ഖോറിലെ കോര്‍ ബേ റെസിഡന്‍സിയിലാണ് (ഹാർബറിന് എതിർവശം, ബിൽഡിംഗ് നമ്പർ 22, സോൺ 74, സ്ട്രീറ്റ് 887) ക്യാമ്പ് നടക്കുക. 

പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, മറ്റ് എംബസി സേവനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. അല്‍ ഖോറിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് എംബസിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് അല്‍ ഖോറിൽ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മണി​ മു​ത​ൽ 11 മ​ണി​ വരെയാണ് ക്യാമ്പിന്റെ പ്രവർത്തനം. 

 

രാവിലെ 8 മണി മുതല്‍ ഓണ്‍ ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമാകും. സേവനം ആവശ്യമുള്ളവര്‍ മതിയായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടു വരണമെന്നും ഐസിബിഎഫ് അറിയിച്ചു. സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. അതേസമയം, ഐസിബിഎഫ് ഇന്‍ഷുറന്‍സ് ഡെസ്‌കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പുതുക്കിയ പാസ്‌പോർട്ടുകൾ മാർച്ച് 29ന് (വെള്ളി) രാവിലെ 9 മണി മുതൽ രാവിലെ 10 മണി വരെ ഖോർ ബേ റെസിഡന്‍സിയിൽ വിതരണം ചെയ്യും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News