Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ എംബസി,ഐസിബിഎഫ് പ്രത്യേക കോൺസുലാർ സേവനം സെപ്തംബർ 29 വെള്ളിയാഴ്ച ഉം​സ​ ഈ​ദിൽ; മീ​റ്റ് ദ ​അം​ബാ​സ​ഡ​ർ ഓ​പ​ൺ ഹൗ​സ് 27ന്​

September 25, 2023

Malayalam_Gulf_News

September 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സെപ്തംബര്‍ 29 (വെള്ളിയാഴ്ച) പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഉം​സ​ ഈ​ദി​ലാണ് ക്യാമ്പ് നടക്കുക.

പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് സൗകര്യമുണ്ടാകും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9 മണി​ മു​ത​ൽ 11 മ​ണി​ വരെയായിരിക്കും ക്യാമ്പിന്റെ സമയം. ഖ​ത്ത​റി​ലെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലെ പ്ര​വാ​സി​ക​ൾ​ക്ക് എം​ബ​സി​യു​ടെ ​​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യത്തോടെയാ​ണ് പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ തു​ട​രു​ന്ന​തെന്ന് ഐസിബിഎഫ് അറിയിച്ചു. 

സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണമെന്നും ഐസിബിഎഫ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് ഡെസ്‌കും ക്യാമ്പില്‍ പ്രവര്‍ത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7046 2114, 6610 0744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

അതേസമയം, ഇന്ത്യൻ അം​ബാ​സ​ഡ​ർ വി​പു​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് സെ​പ്റ്റം​ബ​ർ 27ന് (ബുധനാഴ്ച്ച) ​ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും പ​രി​ഹാ​രം കാ​ണാ​നു​മു​ള്ള അ​വ​സ​ര​വുമാ​ണ് ഈ ഓ​പ​ൺ ഹൗ​സ്. 

അം​ബാ​സ​ഡ​ർ​ക്ക് മു​മ്പാ​കെ നേ​രി​ട്ട് പ​രാ​തി​ക​ൾ ബോ​ധി​പ്പി​ക്കാ​വു​ന്ന​താ​ണ്. എം​ബ​സി ഉ​​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് 3 മണി ​മു​ത​ൽ 4.30 മണി വ​രെ നേ​രി​ട്ടെ​ത്തി​യും, 4.30 മണി മു​ത​ൽ 6 മണി വ​രെ വെ​ബെ​ക്സ് വ​ഴി ഓ​ൺ​ലൈ​നി​ലൂ​ടെ​യും പ്ര​വാ​സി​ക​ൾ​ക്ക് പ​​ങ്കെ​ടു​ക്കാം. കൂടാതെ, 5509 7295 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടും പ​രാ​തി​ക​ൾ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News