Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പ്; ഓസ്‌ട്രേലിയയെ നേരിടാന്‍ പൂര്‍ണ സജ്ജമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി

January 11, 2024

news_malayalam_asian_cup_updates

January 11, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തര്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ആദ്യ മത്സത്തിനായി ടീം ഇന്ത്യ പൂര്‍ണ സജ്ജമെന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി വ്യക്തമാക്കി. ശനിയാഴ്ച (ജനുവരി 13) ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. അല്‍ റയ്യാനിലെ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30ന് മത്സരം ആരംഭിക്കും. 

അതേസമയം 2011ല്‍ ഇരുവരും ഒരേ വേദിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 4-0ന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ 2023ലെ എഎഫ്‌സി ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ ചരിത്രം ആവര്‍ത്തിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി. 

ഫലസ്തീനും ബഹ്‌റൈനുമെതിരായ ഓസ്‌ട്രേലിയയുടെ സൗഹൃദ മത്സരങ്ങള്‍ കണ്ടിട്ടുണ്ടെന്നും സുനില്‍ ഛേത്രി പറഞ്ഞു. മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് ഞങ്ങള്‍ക്കൊരു വലിയ ടൂര്‍ണമെന്റാണെന്നും ഏഷ്യയിലെ ഏറ്റവും മികച്ച ടീമുകളുമായി കളിക്കാനുള്ള അവസരമാണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിന് ശേഷം ജനുവരി 13ന് ഉസ്‌ബെക്കിസ്ഥാനേയും 23ന് സിറിയയേയും ഇന്ത്യ നേരിടും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News