Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇ പൗരന്‍മാരെ ഹജ് തീര്‍ത്ഥാടനത്തിന്റെ പേരില്‍ കബളിപ്പിച്ച ഇന്ത്യക്കാരന്‍ ഷാര്‍ജയില്‍ അറസ്റ്റില്‍

October 25, 2023

news_malayalam_indian_arrested_in_uae

October 25, 2023

ന്യൂസ്‌റൂം ഡെസ്ക് 

അബുദാബി: യുഎഇ പൗരന്‍മാരായ 150 പേരെ ഹജ് തീര്‍ത്ഥാടനത്തിന്റെ പേരില്‍ കബളിപ്പിച്ച കേസില്‍ ഇന്ത്യന്‍ പ്രവാസിയായ ടൂര്‍ ഓപ്പറേറ്റര്‍ ഷാര്‍ജയില്‍ അറസ്റ്റിലായി. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈത്തുല്‍ അതീഖ് ട്രാവല്‍ ഏജന്‍സി ഉടമ ഷബിന്‍ റഷീദാണ്(44) അറസ്റ്റിലായത്. ഇയാളെ ഈ മാസം ആദ്യം ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹജ്ജിന് അവസരം ലഭിക്കില്ലെന്ന് അറിഞ്ഞുകൊണ്ട് ആളുകളില്‍ നിന്ന് മുന്‍കൂറായി ദശലക്ഷക്കണക്കിന് ദിര്‍ഹം വാങ്ങി തിരിച്ചുനല്‍കാതെ കബളിപ്പിച്ചെന്നാണ് കേസ്. 

പണം ആവശ്യപ്പെട്ട് സമീപിച്ച ആളുകളോട് വിസ വിതരണത്തില്‍ സൗദി അവസാന നിമിഷം വരുത്തിയ മാറ്റമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് റഷീദ് പറഞ്ഞു. ഹജ്ജിനായി ബുക്ക് ചെയ്ത ഹോട്ടലുകളില്‍ നിന്ന് പണം ലഭിക്കുമ്പോള്‍ തിരികെ നല്‍കാമെന്നും വാഗ്ദാനം നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ ഏതാനും പേര്‍ പരാതി നല്‍കുകയായിരുന്നു. ബൈത്തുല്‍ അതീഖ് ട്രാവല്‍സ് 150 പേരില്‍ നിന്ന് ഹജ്ജിനായി 30ലക്ഷം ദിര്‍ഹം സമാഹരിച്ചതായാണ് വിവരം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News