Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തര്‍ ഇന്ത്യന്‍ അംബാഡഡര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി 

February 21, 2024

news_malayalam_indian_ambassador_in_qatar_meets_qatar_central_bank_governor

February 21, 2024

ന്യൂസ്‌റൂം ബ്യൂറോ

ദോഹ: ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഷെയ്ഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ബാങ്കിംഗ്, ധനകാര്യ മേഖലകളിലെ സഹകരണം, അവ ഏകീകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്തതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. 

അതേസമയം കൂടിക്കാഴ്ചയില്‍ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിപുലും എക്‌സില്‍ കുറിച്ചു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ അംബാസഡര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയത്.


 


Latest Related News