Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മലയാളികളുടെ 'വാതിൽക്കലെ വെള്ളരിപ്രാവ്‌' ബർവ ലുലുവിൽ, ആരാധകരുമായി സംവദിച്ച് ബോളിവുഡ് താരം അദിതി റാവു

August 20, 2023

August 20, 2023

ഖദീജ അബ്രാർ

ദോഹ: ഖത്തറിലെ 'മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിൽ അഥിതിയായി ഇന്ത്യൻ നടി അദിതി റാവു ഹൈദാരി. സീ-5 ഗ്ലോബലും ലുലു ഹൈപ്പർമാർക്കറ്റും തമ്മിലുള്ള അഞ്ച് വർഷത്തെ പങ്കാളിത്തം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നടന്ന പരിപാടിയിൽ പങ്കെടുക്കാനാണ് നടി അദിതി റാവു ദോഹയിൽ എത്തിയത്.

സീ-5 ഗ്ലോബലിന്റെ പീരിയഡ് ഡ്രാമയായ താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന ചിത്രത്തിലാണ് അദിതി അവസാനമായി അഭിനയിച്ചത്. ഈ ടെലിവിഷൻ പരമ്പരയുടെ ആദ്യ സീസൺ 2023 മാർച്ച് 3നും രണ്ടാം സീസൺ 2023 മെയ് 12നും സീ-5ലൂടെ പ്രദർശിപ്പിച്ചിരുന്നു. അനാർക്കലി എന്ന ഐതിഹാസിക കഥാപാത്രത്തെ അവതരിപ്പിച്ചതിന് പ്രേക്ഷകരിൽ നിന്നും ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

ചിത്രത്തിൻറെ വിജയാഘോഷങ്ങളുടെ ഭാഗമായി ബർവ സിറ്റിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന സീ-5 ഗ്ലോബലിന്റെ ആദ്യ ഖത്തർ ഫാൻ മീറ്റിൽ  താരം ആരാധകരുമായി സൗഹൃദം പങ്കിട്ടു. താൻ നായികയായെത്തിയ 'സൂഫിയും സുജാതയും'എന്ന ചിത്രത്തിലെ ഏറെ ജനശ്രദ്ധ നേടിയ  'വാതിൽക്കല് വെള്ളരിപ്രാവ്' എന്ന ഗാനം പാടി പ്രേക്ഷകരെ കയ്യിലെടുക്കാനും താരം മറന്നില്ല. 

'ദോഹയിലും ദുബായിലും ആരാധകരുമായി ബന്ധപ്പെടുന്നതും സംവദിക്കുന്നതും വളരെ മികച്ച അനുഭവമാണ്.  താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന എന്റെ ഷോയ്ക്കുള്ള ആഗോള പ്രതികരണം എന്നെ ഏറെ അതിശയിപ്പിച്ചു.  ഇത് സാധ്യമാക്കിയതിന് സീ-5 ഗ്ലോബലിന് ഞാൻ പ്രത്യേകം നന്ദി പറയുന്നു,' അദിതി റാവു പറഞ്ഞു.  

യുഎഇയിലും ഖത്തറിലുമുടനീളമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് സീ-5 സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന്റെ ഒരു മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും, ഓരോ പർച്ചേസിനും വാർഷിക സബ്‌സ്‌ക്രിപ്‌ഷനുകളുടെ എക്‌സ്‌ക്ലൂസീവ് ഓഫറുകളും താരം വാഗ്ദാനം ചെയ്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News