Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
എ.എഫ്.സി ഏഷ്യൻ കപ്പ് : ഇന്ത്യയുടെ രണ്ടാമത്തെ ശ്രമവും പരാജയപ്പെട്ടു; ഉസ്ബെക്കിസ്ഥാന് എതിരില്ലാത്ത 3 ഗോളിന്റെ ജയം

January 18, 2024

news_malayalam_afc_result_updates

January 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യ  പരാജയപ്പെട്ടു. ഇന്നത്തെ മത്സരത്തിൽ എതിരാളികളായ ഉസ്ബെക്കിസ്ഥാൻ എതിരില്ലാത്ത 3 ഗോളിന് വിജയിച്ചു. ഇന്ന് (വ്യാ​ഴാ​ഴ്ച) അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ​വൈ​കിട്ട് 5.30നാ​യിരുന്നു മ​ത്സ​രം. 

മത്സരം ആരംഭിച്ച് 4-ാം മിനിറ്റിൽ തന്നെ ഉസ്ബെക്കിസ്ഥാന്റെ അബോസ്ബെക്ക് ഫൈസുല്ലേവ് ആദ്യ ഗോൾ നേടി. 18-ാം മിനിറ്റിൽ ഇഗോർ സെർഗീവ് രാണ്ടാമത്തെ ഗോളും സ്വന്തമാക്കി. തുടർന്ന് 49-ാമത് മിനിറ്റിൽ എസ്. നസ്രുല്ലേവും ഒരു ഗോൾ കൂടി അടിച്ച് ഉസ്ബെക്കിസ്ഥാന്റെ വിജയം ഉറപ്പിച്ചു .

ഓസ്‌ട്രേലിയക്കെതിരായ ആദ്യ മാച്ചിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇതോടെ  റൗണ്ട് ഓഫ് 16 മാച്ചിൽ ഇന്ത്യ പുറത്തായി.

അതേസമയം, അൽ ജനൂബ് സ്റ്റേഡിയത്തിൽ രാത്രി 8:30ന് ഫലസ്തീനെതിരെ യു.എ.ഇ മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News