Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഐ.എം.സി.സി ഖത്തര്‍ ഇഫ്താര്‍ സംഗമവും റൈസല്‍ അനുസ്മരണവും സംഘടിപ്പിച്ചു 

March 24, 2024

news_malayalam_qatar_imcc_conduct_iftar_meet

March 24, 2024

ന്യൂസ്റൂം ബ്യുറോ 

ദോഹ: ഐ എം സി സി ഖത്തര്‍ നാഷണല്‍ കമ്മറ്റി ഗറാഫയിലെ ഹോട്ട് ചിക്കന്‍ റെസ്റ്റോറന്റില്‍ ഇഫ്താര്‍ സംഗമവും റൈസല്‍ അനുസ്മരണവും സംഘടിപ്പിച്ചു. 

സാമൂഹ്യ  പ്രവര്‍ത്തകനും പ്രഭാഷകനുമായ ഹബീബ് റഹിമാന്‍ കിഴിശ്ശേരി ( സി ഐ സി വൈസ് പ്രസിഡന്റ്) പരിപാടി  ഉല്‍ഘാടനം ചെയ്തു. മാനവിക ബോധം ഉയര്‍ത്തിപ്പിടിക്കാനും വര്‍ഗീയതയോട് സന്ധിചെയ്യാതിരിക്കാനുമാണ് മതം നിഷ്‌കര്‍ശിക്കുന്നതെന്നും റമദാന്‍ വ്രതത്തിലൂടെ നേടിയെടുക്കുന്ന ആത്മീയ ചൈതന്യം മനുഷ്യനെ കൂടുതല്‍ സഹജീവി സ്‌നേഹമുള്ളവനാക്കി മാറ്റുമെന്നും ഹബീബ് റഹിമാന്‍  തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

സംഘടനാ പ്രവര്‍ത്തന രംഗത്ത് മാതൃകയാക്കാന്‍ പറ്റിയ നിസ്വാര്‍ത്ഥ സേവനത്തിന്റെ പര്യായമായിരുന്നു റൈസല്‍ എന്നും സമൂഹത്തില്‍ അവശത അനുഭവിക്കുന്ന ജനതയോടോപ്പമായിരുന്നു അദ്ദേഹം എന്നും  സഞ്ചരിച്ചെതെന്നും ഐ എം സി സി പ്രസിഡന്റ് പി.പി.സുബൈര്‍ അനുസ്മരിച്ചു. 

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷംസീര്‍ അരിക്കുളം ( സംസ്‌കൃതി),നിയാസ് ചെറിപ്പത്ത് (ഇന്‍കാസ്), റഊഫ് കൊണ്ടോട്ടി (ഐ സി ബി എഫ്),നൗഷാദ് അതിരുമട( ഐ സി എഫ് സെക്രട്ടറി), അബ്ദുല്‍ റഹീം.പി (കെ പി എ പ്രസിഡന്റ്), അണ്ടൂര്‍കോണം നൗഷാദ് ( പി സി എഫ്  ഗ്ലോബല്‍ കമ്മറ്റി മെമ്പര്‍), കെ സി എന്‍ അഹദ് കുട്ടി കൊടുവള്ളി, അരുണ്‍ (അടയാളം ഖത്തര്‍ പ്രസിഡന്റ്) ,ഗഫൂര്‍ കാലിക്കറ്റ് (അല്‍ സഹീം ഇവന്റ്‌സ്) എന്നിവര്‍ സംസാരിച്ചു . 
മജീദ് ചിത്താരി, നംഷീര്‍ ബഡേരി, സലാം നാലകത്ത്, ഷെരീഫ് കൊളവയല്‍, ബഷീര്‍ വളാഞ്ചേരി, റഊഫ് ആരാമ്പ്രം, സബീര്‍ വടകര എന്നിവര്‍ ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി. പി.പി. സുബൈര്‍ അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ കൊടുവള്ളി സ്വാഗതവും റഫീക്ക് കോതൂര്‍ നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News