Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ പാർപ്പിട യൂണിറ്റുകൾ അനധികൃതമായി പാർട്ടീഷ്യൻ ചെയ്യുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പ്

December 10, 2023

news_malayalam_new_rules_in_qatar

December 10, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ നിയമവിരുദ്ധമായി പാര്‍പ്പിട യൂണിറ്റുകള്‍ വിഭജിക്കുന്നതിനെതിരെ മുനിസിപ്പാലിറ്റി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അനധികൃതമായി കെട്ടിടങ്ങള്‍ പാര്‍ട്ടീഷന്‍ ചെയ്യുന്നവര്‍ക്കെതിരെ പിഴ ഈടാക്കും. നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ വിഭജിക്കുന്നത് നിയമവിരുദ്ധമാണെന്നും താമസക്കാര്‍ക്ക് അപകടമുണ്ടാക്കുമെന്നും ദോഹ മുനിസിപ്പാലിറ്റി കണ്‍ട്രോള്‍ ഡിപ്പാര്‍ട്ടമെന്റ് ഡയറക്ടര്‍ സലേം ഹമൂദ് അല്‍ ഷാഫി വ്യക്തമാക്കി. ഖത്തര്‍ റേഡിയോയിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

കെട്ടിടങ്ങള്‍ വേര്‍തിരിക്കുന്നത് നിയമപരമായിരിക്കണം. 20 പേര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് കെട്ടിടം രൂപകല്‍പന ചെയ്തതെങ്കില്‍ 200 പേര്‍ക്ക് താമസിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായ പാര്‍ട്ടീഷനുകള്‍ കണ്ടെത്തിയാല്‍ ഒരു ചതുരശ്ര മീറ്ററിന് 500 റിയാലും ലീനിയര്‍ മീറ്ററിന് 400 റിയാലും പിഴ ചുമത്തും. തിരുത്തലുകള്‍ വരുത്തിയാല്‍ പിഴയില്‍ 50 ശതമാനം കുറവുണ്ടാകും. 

സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റത്തിനെതിരേയും  സലേം ഹമൂദ് അല്‍ ഷാഫി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഭൂമി ഉപയോഗിക്കുന്നതും ഗേരേജുകളോ വെയര്‍ഹൗസുകളോ ആയി വേലി കെട്ടുന്നതും നിയമ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങള്‍ 184 എന്ന നമ്പറില്‍ അറിയിക്കാം. പരാതി രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News