Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ ഔദ്യോഗിക രേഖകള്‍ വ്യാജമായി ഉണ്ടാക്കിയാല്‍ 10 വര്‍ഷം വരെ തടവ്

October 18, 2023

news_malayalam_new_rules_in_uae

October 18, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ്: രാജ്യത്ത് വിസ, റെസിഡന്‍സ് പെര്‍മിറ്റ് രേഖകള്‍ അല്ലെങ്കില്‍ ഇവയുമായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക രേഖകള്‍ വ്യാജമായി ഉണ്ടാക്കിയാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹ മാധ്യമങ്ങളിലൂടെയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. വ്യാജരേഖ ചമയ്ക്കുന്നതിനൊപ്പം വ്യാജമാണെന്ന അറിവോടെ ഇത്തരം രേഖകള്‍ ഉപയോഗിക്കുന്നവരും ശിക്ഷാര്‍ഹരാണെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ റെസിഡന്‍സ് പെര്‍മിറ്റ്, വിസ തുടങ്ങിയ ഔദ്യോഗിക രേഖകള്‍ വ്യാജമായി ചമച്ചതില്‍ 10,576 അനധികൃത താമസക്കാര്‍ക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു. പിടിക്കപ്പെടുന്നവരെ ശിക്ഷാനടപടികള്‍ക്ക് ശേഷം നാടുകടത്തും. അതേസമയം തൊഴില്‍ വിസ, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ എല്ലാ വിസകളുടേയും കാലവധി അവസാനിച്ച ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയാല്‍ അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം പിഴയും ഈടാക്കും

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News