Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു 

April 03, 2024

news_malayalam_local_association_news_updates

April 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ ഇരിക്കൂർ നിവാസികളുടെ കൂട്ടായ്മയായ  ഖത്തർ ഇരിക്കൂർ കൂട്ടായ്മ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. 22 മാർച്ച് വെള്ളിയാഴ്ച ന്യൂ സലത്താ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ ഹാളിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറിലധികം പേർ  പങ്കെടുത്തു .

ഉൽഘാടന പ്രസംഗം നടത്തിയ അനീസ് പള്ളിപ്പാത്ത് കമ്മിറ്റിക്ക് കീഴിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.പ്രസിഡന്റ് ഖാലിദ് മുനീർ അധ്യക്ഷനായിരുന്നു. സെക്രെട്ടറി അഷ്‌റഫ് മൊയ്‌ദു രണ്ടു വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. 

ഖാലിദ് മുനീർ പുതിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു. അനീസ് പള്ളിപ്പാത്ത്(പ്രസിഡന്റ്), ഹംസ മാങ്ങാടൻ (ജനറൽ സെക്രട്ടറി), സഫ്‌വാൻ(ട്രഷറർ) , ഉമ്മർ കുട്ടി ,സലിം സി(വൈസ് പ്രസിഡന്റുമാർ) ,ഹാഷിർ സി. വി, സഫ്രാൻ(ജനറൽ സെക്രട്ടറിമാർ)എന്നിവരാണ് പുതിയ ഭാരവാഹികൾ.  

സാദിഖ് സി എം,ഉമ്മർ കുട്ടി എന്നിവർ  ആശംസകൾ നേർന്നു.ട്രെഷറർ സഫവാൻ നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News