Breaking News
സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി | എ.എഫ്.സി അ​ണ്ട​ർ 23 ഏ​ഷ്യ​ൻ ക​പ്പ്: സെ​മി ഫൈ​നൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്  | മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  |
ഗസയിലെ മാനുഷിക വെടിനിർത്തൽ നീട്ടാൻ സാധ്യതയെന്ന് ഖത്തർ 

November 27, 2023

News_Qatar_Malayalam

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിലെ മാനുഷിക വെടിനിർത്തൽ നീട്ടാൻ സാധ്യതയുണ്ടെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി പറഞ്ഞു. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

“ കരാർ പ്രകാരം വെടിനിർത്തൽ നീട്ടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളും. സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ചില ബന്ദികളെ മോചിപ്പിക്കാനും സുരക്ഷിതമാക്കാനും ഹമാസിന് കഴിയുമെങ്കിൽ, ബന്ദികളുടെ എണ്ണം അനുസരിച്ച് വെടിനിർത്തൽ നീട്ടുമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. ഇത് വെടിനിർത്തലിന്റെ നാലാം ദിവസം അവസാനിക്കുന്നത് വരെ ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയാത്ത കാര്യമാണ്,"  ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ പറഞ്ഞു. 

അതേസമയം, അമേരിക്കയും നാല് ദിവസത്തെ വെടിനിർത്തൽ നീട്ടാൻ ശ്രമിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും എക്‌സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിട്ടുണ്ട്.

“നാല് ദിവസത്തെ വെടിനിർത്തലിന് ശേഷവും വെടിനിർത്തൽ നീട്ടുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുവഴി കൂടുതൽ ബന്ദികൾ പുറത്തുവരുന്നതും ആവശ്യമുള്ളവർക്ക് കൂടുതൽ മാനുഷിക ആശ്വാസം നൽകുന്നതും ഞങ്ങൾക്ക് തുടരാനാകും,” ബൈഡൻ ഇന്നലെ (ഞായറാഴ്ച) എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News