Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഏഷ്യൻ കപ്പ് ഇങ്ങെത്തി,ആരോഗ്യം ഉറപ്പുവരുത്താൻ എച്.എം.സിയും ആസ്പതാറും

January 09, 2024

news_malayalam_sports_news_updates

January 09, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ എഎഫ്‌സി ഏഷ്യൻ കപ്പ് ടൂർണമെന്റിൽ മെഡിക്കൽ സേവനങ്ങൾ നൽകാൻ ഹമദ് മെഡിക്കൽ കോർപറേഷനും (എച്ച്.എം.സി) കായിക ആശുപത്രിയായ ആസ്പതാറും സജ്ജം. ടൂർണമെന്റിനിടെ പരിക്കോ രോഗാവസ്ഥയോ സംഭവിക്കുന്ന കളിക്കാർക്ക് മികച്ച പരിചരണമാണ് നൽകുക. ആസ്പതാറിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഖാലിദ് അൽ ഖെലെയ്ഫി ആണ് ടൂർണമെന്റിലെ മെഡിക്കൽ കമ്മിഷന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ വർഷം ഖത്തർ ആതിഥേയത്വം വഹിച്ച ഫിഫ ലോകകപ്പിലും ഡോ. ഖാലിദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് കളിക്കാർക്ക് സേവനങ്ങൾ നൽകിയത്. 

ഏഷ്യൻ കപ്പിൽ കളിക്കാർ, മാച്ച് ഒഫീഷ്യൽസ്, ടീം ഡെലിഗേഷൻ എന്നിവർക്കായി ഇത്തവണ പ്രത്യേക സേവനങ്ങളാണ് നൽകുക. പോളിക്ലിനിക്, സ്വതന്ത്ര കൻകഷൻ അസസ്‌മെന്റ് സർവീസ്, 24 മണിക്കൂർ സ്‌പോർട്‌സ് കാർഡിയോളജി സർവീസ് തുടങ്ങി കളിക്കാരുടെ ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള അത്യാധുനിക സേവനങ്ങളാണുള്ളത്. ഇത്തവണ എല്ലാ കളിക്കാർക്കും ദന്തപരിശോധനയും നൽകുന്നുണ്ട്. ടീമുകൾക്ക് ആസ്പതാർ സ്‌പോർട്‌സ് ഡെന്ററിന്റെ എമർജൻസി കിറ്റുകളും നൽകും.

എച്ച്എംസിയുടെ 1,150 ജീവനക്കാരും 50 മെഡിക്കൽ ക്ലിനിക്കുകളും ടൂർണമെന്റിൽ സജ്ജമായിരിക്കും. ടൂർണമെന്റ് കാണാനെത്തുന്ന കാണികൾക്കും കളിക്കാർക്കും ആവശ്യമായ മെഡിക്കൽ സേവനങ്ങൾക്കായാണ് ജീവനക്കാരെ നിയോഗിച്ചിരിക്കുന്നത്. ആംബുലൻസ് സേവനവും ലഭ്യമാണ്. വിദഗ്ധ പരിശീലനം നേടിയ ഓപ്പറേഷൻ ഓഫിസർമാർ, ഫീൽഡ് സൂപ്പർവൈസർമാർ, ആംബുലൻസ് കമ്യൂണിക്കേഷൻസ് ഓഫിസർമാർ, ക്രിട്ടിക്കൽ കെയർ പാരാമെഡിക്‌സ്, പാരാമെഡിക്‌സ്, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവരടങ്ങുന്നതാണ് എച്ച്എംസി സംഘം. 

മത്സരം നടക്കുന്ന 9 വേദികളിലും എല്ലാ മത്സര ദിനങ്ങളിലും എച്ച്എംസിയുടെ മെഡിക്കൽ സഹായം ലഭിക്കും. 9 സ്റ്റേഡിയങ്ങളിൽ 50 മെഡിക്കൽ ക്ലിനിക്കുകളാണ് പ്രവർത്തിക്കുക. രോഗികളെ ക്ലിനിക്കുകളിലേക്ക് എത്തിക്കാൻ മെഡിക്കൽ ഗോൾഫ് കാർട്ടുകളും സജ്ജമാണ്. പരമാവധി സുരക്ഷയുറപ്പാക്കാൻ വലിയ അപകടങ്ങൾ നടക്കുന്നയിടങ്ങളിൽ ഉപയോഗിക്കുന്ന മെഡിക്കൽ ട്രക്കുകളും മത്സര ദിനങ്ങളിൽ സജ്ജമാക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News