Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ കനത്ത മഴ; ഗതാഗതം സ്തംഭിച്ചു

March 09, 2024

news_malayalam_heavy_rain_in_uae_leads_traffic_closure

March 09, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദുബായ്: യുഎഇയില്‍ രാവിലെ ആരംഭിച്ച കനത്ത മഴ മിക്കയിടത്തും തുടരുന്നു. വ്യാപക മഴയെത്തുടര്‍ന്ന് രാജ്യത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഡാം കവിഞ്ഞൊഴുകിയതിനാല്‍ റാസല്‍ഖൈമയിലെ വാദി ഷൗക്കയിലേക്കുള്ള റോഡ് അടച്ചതായി റാസല്‍ഖൈമ പോലീസ് അറിയിച്ചു. ഈ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 

വെള്ളക്കെട്ടിനെ തുടര്‍ന്ന് ഷാര്‍ജയിലെ പല പ്രധാന റോഡുകളും അടച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് ട്രിപ്പോളി സ്ട്രീറ്റ് വഴി എമിറേറ്റ്‌സ് റോഡിലേക്ക് ഗതാഗതം വഴിതിരിച്ചുവിട്ടതായി ആര്‍ടിഎ അറിയിച്ചു. 

പ്രധാന റോഡുകളിലേക്കുള്ള എല്ലാ എക്‌സിറ്റുകളും ഷാര്‍ജ മലീഹ റോഡ്,അല്‍ ദൈദ്, ഖോര്‍ ഫക്കാന്‍ റോഡ് എന്നിവയും അടച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായ്ക്കും ഷാര്‍ജയ്ക്കുമിടയില്‍ ഇന്റര്‍സിറ്റി ബസ് സര്‍വീസും താല്‍ക്കാലികമായി നിര്‍ത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് ആര്‍ടിഎ എക്‌സിലൂടെ അറിയിച്ചു. 

അതേസമയം മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങള്‍ പുനരാരംഭിച്ചു. സാധാരണ പ്രവൃത്തി സമയം അനുസരിച്ച് സര്‍വീസുകള്‍ പ്രവര്‍ത്തിക്കുമെന്നും അതോറിറ്റി അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News