Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
കെപ്‌വ ഖത്തറിന്റെ 'ആരോഗ്യവും ബേജാറും' ഹെല്‍ത്ത് ക്യാമ്പയിന് നാളെ തുടക്കമാവും 

March 07, 2024

news_malayalam_local_organizations_in_qatar

March 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ശാരീരിക മാനസികാരോഗ്യ പ്രശ്‌നങ്ങളില്‍ പ്രയാസപ്പെടുന്ന പ്രവാസികള്‍ക്കിടയില്‍ ആരോഗ്യ ബോധവല്‍ക്കരണ പരിപാടിയുമായി ഖത്തര്‍ കിഴുപറമ്പ പഞ്ചായത്ത് പ്രവാസി വെല്‍ഫയര്‍ അസോസിയേഷന്‍ (കെപ്‌വ). ലോക വനിതാദിനമായ നാളെ (വെള്ളി) ആരംഭിക്കുന്ന ക്യാമ്പയിന്‍ ഒരുമാസം നീണ്ടുനില്‍ക്കും. 'ആരോഗ്യവും ബേജാറും' എന്ന തലകെട്ടില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന സെഷനില്‍ സൈക്കോളജിസ്റ്റ് ചിഞ്ചു മംഗളത്തില്‍, പബ്ലിക് ഹെല്‍ത്ത് പ്രൊമോട്ടറായ നിസാര്‍ ചെറുവത്ത് എന്നിവര്‍ ഓണ്‍ലൈനായി സംവദിക്കും. വിവിധ മേഖലയിലുള്ള ഹെല്‍ത്ത് എജ്യുക്കേറ്റേഴ്‌സും ക്യാമ്പയിനിന്റെ ഭാഗമാവും. 

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് വെല്‍കിന്‍സ് മെഡിക്കല്‍ സെന്ററില്‍ ജീവിത ശൈലീ രോഗ നിര്‍ണ്ണയവും പരിശോധനയും സൗജന്യമായി നടത്താനുള്ള അവസരമുണ്ടാവും. ഹെല്‍ത്ത് ക്യാമ്പയിനിന്റെ ഭാഗമായി വെയ്റ്റ് ലോസ് ചലഞ്ചും സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ ദിവസവും ആരോഗ്യ സംബന്ധമായ കണ്ടന്റ് പ്രസന്റേഷന്‍, ക്വിസ് തുടങ്ങിയ വ്യത്യസ്തമായ പരിപാടികളും നടത്തും. ഏപ്രില്‍ 7 ലോക ആരോഗ്യ ദിനത്തിലാണ് ക്യാമ്പയിന്‍ അവസാനിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News