Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം വീണ്ടും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് 

December 20, 2023

 News_Qatar_Malayalam

December 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗ്ലോബൽ ട്രാവലേഴ്‌സിന്റെ മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. ഗ്ലോബൽ ട്രാവലേഴ്‌സിന്റെ 20-ാമത് വാർഷിക ജിടി ടെസ്റ്റഡ് റീഡർ സർവേ പുരസ്‌കാരമാണ് ലഭിച്ചത്. തുടർച്ചയായ ഏഴാം വർഷമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. ആഗോള തലത്തിലുള്ള യാത്രക്കാരുടെ വോട്ടിങ്ങിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 

യാത്രക്കാർക്ക് നൽകുന്ന മികച്ച സൗകര്യങ്ങൾക്കും സേവനങ്ങൾക്കും ഹമദ് വിമാനത്താവളം ഇതിനകം ഒരുപാട് രാജ്യാന്തര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. യാത്രാ നടപടികൾ സുരക്ഷിതമാക്കുന്നതിൽ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങളാണ് ഇവിടെയുള്ളത്. യാത്രക്കാർക്ക് വിമാനത്താവളത്തിൽ മികച്ച ആസ്വാദനം ഉറപ്പാക്കാൻ ഉഷ്ണമേഖലാ ഉദ്യാനം, ലോകോത്തര നിലവാരത്തിലുള്ള റീട്ടെയ്ൽ, ഡൈനിങ് സൗകര്യങ്ങൾ, കലാസൃഷ്ടികൾ എന്നിവയെല്ലാം വിമാനത്താവളത്തിൽ ലഭ്യമാണ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News