Breaking News
ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം |
മികവിനുള്ള അംഗീകാരം,ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷന് അറബ് ഹോസ്പിറ്റൽസ് ഫെഡറേഷസ് പുരസ്കാരം 

September 27, 2023

News_Qatar_Malayalam

September 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: അറബ് ഹോസ്പിറ്റൽസ് ഫെഡറേഷൻ അവാർഡ് സ്വന്തമാക്കി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി). ടെലിഹെൽത്ത് ഇന്നൊവേഷൻസ് വിഭാഗത്തിൽ ഡിജിറ്റൽ പരിവർത്തനത്തിനുള്ള ഗോൾഡ് ഇനിഷ്യേറ്റീവ് സർട്ടിഫിക്കറ്റാണ് എച്ച്എംസിക്ക് ലഭിച്ചത്. സെപ്തംബർ 25 ന് അബുദാബിയിൽ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിലാണ് എച്ച്എംസി അവാർഡ് ഏറ്റുവാങ്ങിയത്.

എച്ച്എംസിയുടെ നാഷണൽ മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിന്റെ ഫലപ്രദമായ പ്രവർത്തനത്തിനാണ് അവാർഡ്. പൊതുജനാരോഗ്യ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ മുഹമ്മദ് മുബാറക് അൽ നോയിമി, അലി അൽ ഖാതർ, പൊതുജനാരോഗ്യ മന്ത്രിയുടെ കമ്മ്യൂണിക്കേഷൻസ് അഡ്വൈസറും ഹെൽത്ത് കെയർ കമ്മ്യൂണിക്കേഷൻസ് സുപ്രീം കമ്മിറ്റി ചെയർമാനുമായ എച്ച്എംസിയിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ സാദ് അൽ ദോസരിയും ചേർന്നാണ് അവാർഡ് സ്വീകരിച്ചത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News