Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗൾഫ്-കേരള കപ്പൽ സർവീസ്: ഉചിതമായ നടപടി സ്വീകരിക്കാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി 

September 25, 2023

Malayalam_News_Qatar

September 25, 2023

ന്യൂസ്‌റൂം ബ്യുറോ

ഷാർജ: ദുബായിൽ നിന്ന് കേരളത്തിലേക്ക് കപ്പൽ സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് തുറമുഖ ഷിപ്പിങ് ജലഗതാഗത സഹമന്ത്രി സർബനന്ദ സോനോവൽ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ അധികൃതരുമായി ഡൽഹിയിൽ നടന്ന ചർച്ചയിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.

യു.എ.ഇയിൽ നിന്ന് കേരളത്തിലെ രണ്ട് സ്ഥലങ്ങളിലേക്ക് (കൊച്ചി, കോഴിക്കോട്) ഡിസംബറിൽ യാത്ര കപ്പൽ ആരംഭിക്കാൻ സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചിരുന്നു. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ കപ്പൽ സർവീസ് സംവിധാനം യാഥാർഥ്യമാകില്ലെന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ ചർച്ച നടത്തിയത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ റഹീം, ജനറൽ സെക്രട്ടറി ടി.വി നസീർ ട്രഷറർ ശ്രീനാഥ് കാടഞ്ചേരി, എം.പി ആരിഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു. പതിനെട്ട് എംപിമാർ ഒപ്പുവെച്ച നിവേദനവും കേന്ദ്രമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഉയർന്ന് വരുന്ന സാഹചര്യത്തിൽ മറ്റ് യാത്രാ സംവിധാനങ്ങളും അനിവാര്യമാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ  കേന്ദ്ര മന്ത്രിയോട് പറഞ്ഞു. കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് യാത്രാ കപ്പൽ സർവീസ് ഉപകാരമാവുമെങ്കിൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി അസോസിയേഷൻ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News