Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
റമദാൻ: ഉമ്മുൽ ഖുവൈനിലെ സർക്കാർ ജീവനക്കാർക്ക് വാരാന്ത്യ അവധി 3 ദിവസമാക്കി 

March 09, 2024

news_malayalam_ramadan_updates_in_uae

March 09, 2024

ന്യൂസ്‌റൂം ബ്യുറോ

ഉമ്മുൽ ഖുവൈൻ: യു.എ.ഇയിലെ ഉമ്മുൽ ഖുവൈനിലെ സർക്കാർ ജീവനക്കാർക്ക് റമദാനിൽ 3 ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ നിർദേശ പ്രകാരമാണ് തീരുമാനം. തിങ്കൾ മുതൽ വ്യാഴം വരെയാണ് പ്രവൃത്തി ദിവസങ്ങൾ. വെള്ളി, ശനി, ഞായർ വാരാന്ത്യ അവധിയായിരിക്കുമെന്നും അധികൃതർ അറിയിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ വകുപ്പുകൾക്കും പുതുക്കിയ ഷെഡ്യൂൾ ബാധകമാണ്.

റമദാനിൽ ഉമ്മുൽ ഖുവൈനിലെ സർക്കാർ ജീവനക്കാർക്കായി പുതുക്കിയ പ്രവൃത്തി സമയവും അമീരി ദിവാൻ പുറത്തിറക്കി. സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെയായി ക്രമീകരിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News