Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ദോഹ മെട്രോ ഗോൾഡ് ലൈനിൽ ആഗസ്റ്റ് 25 വെള്ളിയാഴ്ച്ച സർവീസുണ്ടാവില്ല, മെട്രോ ലിങ്ക് ബസ്സുകൾ പ്രവർത്തിക്കും

August 23, 2023

August 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഗോൾഡ് ലൈനിലെ മെട്രോ സേവനങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ദോഹ മെട്രോ അറിയിച്ചു. ഓഗസ്റ്റ് 25ന്  ഗോൾഡ് ലൈൻ മെട്രോവിന് പകരം ബസുകൾ സർവീസ് നടത്തും. അറ്റകുറ്റ പണികൾക്കായാണ് സർവീസിൽ മാറ്റം വരുത്തുന്നത്.

യാത്രക്കാരുടെ സൗകര്യത്തിനായി ഓരോ 10 മിനിറ്റിലും മൂന്ന് റൂട്ടുകളിലായി ബസുകൾ സർവീസ് നടത്തും. അൽ അസീസിയയിൽ നിന്ന് റാസ് ബു അബൗദിലേക്കുള്ള റൂട്ട്, റാസ് ബു അബൗദിൽ നിന്ന് അൽ അസീസിയയിലേക്കുള്ള മടക്കയാത്ര, അൽ സദ്ദിനും ബിൻ മഹമൂദിനും ഇടയിലുള്ള ഷട്ടിൽ എന്നിവയാണ് ബസ്സുകളുടെ സർവീസ് റൂട്ടുകൾ.

അതേസമയം മെട്രോ എക്‌സ്പ്രസും മെട്രോ ലിങ്കും സാധാരണ പോലെ പ്രവർത്തിക്കും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News