Breaking News
അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  | ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ |
ഒരു വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ,ഏകീകൃത വിസ അടുത്തവർഷം നിലവിൽ വരുമെന്ന് യു.എ.ഇ 

October 24, 2023

news_malayalam_development_updates_in_gcc

October 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദുബായ് :ഗൾഫിലെ ലക്ഷക്കണക്കിന് പ്രവാസികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത വർഷമോ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് അതിനടുത്ത വർഷമോ നിലവിൽ വരുമെന്ന് യു.എ.ഇ.യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖ് അല്‍മരിയാണ് ഇക്കാര്യം അറിയിച്ചത്.

ആറു ഗള്‍ഫ് രാജ്യങ്ങളും ഒരു ടൂറിസ്റ്റ് വിസയിൽ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഏകീകൃത ഗള്‍ഫ് ടൂറിസ്റ്റ് വിസയാണ് പ്രാബല്യത്തിൽ വരുന്നത്. ഏകീകൃത ടൂറിസ്റ്റ് വിസാ സംവിധാനം ഗള്‍ഫ് ടൂറിസം മന്ത്രിമാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം വിശകലനം ചെയ്യും. ഇതിനു ശേഷം അന്തിമാംഗീകാരത്തിനായി പദ്ധതി അടുത്ത ഗള്‍ഫ് ഉച്ചകോടിക്ക് സമര്‍പ്പിക്കും.

സൗദിയില്‍ ടൂറിസം മേഖലയിലുള്ള അഭിവൃദ്ധി മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടും. ഒറ്റ വിസയില്‍ പല ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് അവസരമൊരുക്കുന്ന ഗള്‍ഫ് ടൂറിസ്റ്റ് വിസ വൈകാതെ നടപ്പാക്കും. യു.എ.ഇയില്‍ നടപ്പാക്കാനിരിക്കുന്ന പുതിയ വിസാ സംവിധാനം ഗള്‍ഫില്‍ കഴിയുന്ന വിദേശികളുടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്ര എളുപ്പമാക്കുമെന്നും യു.എ.ഇ സാമ്പത്തിക മന്ത്രി പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News