March 31, 2024
March 31, 2024
അബുദാബി: യുഎഇയില്‍ ഇന്ധന വില വർധിപ്പിച്ചു. ഏപ്രിൽ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.15 ദിര്‍ഹമാണ് പുതിയ വില. മാർച്ചിൽ ഇത് 3.03 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ് പുതിയ നിരക്ക്. കഴിഞ്ഞ മാസം 2.92 ദിര്‍ഹമായിരുന്നു.
ഇ പ്ലസ് 91 പെട്രോളിന് 2.96 ദിര്‍ഹമാണ് വില. മാർച്ചിൽ 2.85 ദിര്‍ഹമായിരുന്നു. അതേസമയം, ഡീസലിന് വില കുറഞ്ഞു. ഡീസലിന് 3.09 ദിര്‍ഹമാണ് പുതിയ നിരക്ക്. 3.16 ദിര്‍ഹമായിരുന്നു പഴയ നിരക്ക്.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയെ അടിസ്ഥാനമാക്കിയാണ് ഏപ്രിലിലേക്കുള്ള ആഭ്യന്തര വിപണിയിലെ പുതിയ പെട്രോള്‍, ഡീസല്‍ വില നിര്‍ണയ സമിതി പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F