Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
സാ​യി​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സൗ​ജ​ന്യ ​മെ​ഡി​ക്ക​ൽ ക്ലി​നി​ക്ക് ആരംഭിച്ചു 

February 28, 2024

news_malayalam_new_rules_in_uae

February 28, 2024

ന്യൂസ്‌റൂം ഡെസ്ക്

അ​ബൂ​ദാബി: സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന സൗജന്യ മെ​ഡി​ക്ക​ൽ ക്ലി​നി​ക്ക് ആ​രം​ഭി​ച്ചു. ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്​​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ക്ലി​നി​ക്ക് പ്ര​വ​ർ​ത്തിക്കുന്നത്. ഇ​ത് ​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ എ​യ​ര്‍പോ​ര്‍ട്ട് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും സി.​ഇ.​ഒ​യു​മാ​യ എ​ലി​ന സോ​ര്‍ലി​നി​യും ബു​ര്‍ജീ​ല്‍ ഹോ​ള്‍ഡി​ങ്‌​സ് ചെ​യ​ര്‍മാ​നാ​യ ഡോ. ​ഷം​ഷീ​ര്‍ വ​യ​ലി​ലും ഒ​പ്പു​വെ​ച്ചു. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ര്‍ത്ത​നം ബു​ര്‍ജീ​ല്‍ മെ​ഡി​ക്ക​ല്‍ സി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ന​ട​ത്തു​ക. 
 
വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​ത്തു​പോ​വാ​തെ യാത്രക്കാർക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ടാ​ന്‍ ക്ലി​നി​ക്ക് സ​ഹാ​യ​ക​മാ​വും. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റുന്നതിന് ​മു​മ്പ് യാത്രക്കാർക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി രോ​ഗി​യു​ടെ നി​ല ഭ​ദ്ര​മാ​ക്കാ​ന്‍ ക്ലി​നി​ക്കി​ലെ സേ​വ​നം സ​ഹാ​യി​ക്കും. ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ ആവശ്യമുള്ളവരെ ബി.​എം.​സി​യു​ടെ സ​മീ​പ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​ക്കും. അ​ബൂദാബി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും ക്ലി​നി​ക്കി​ലെ സേ​വ​നം ല​ഭ്യ​മാ​ണ്. 

ഓ​രോ യാ​ത്രി​ക​ന്‍റെ​യും യാ​ത്ര​യു​ടെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​വാ​ന്‍ ഇ​തി​ലൂ​ടെ ബു​ര്‍ജീ​ല്‍ മെ​ഡി​ക്ക​ല്‍ സി​റ്റി​ക്കാ​വു​മെ​ന്ന് ഡോ. ​ഷം​ഷീ​ര്‍ വ​യ​ലി​ല്‍ പ​റ​ഞ്ഞു. ബു​ര്‍ജീ​ല്‍ ഹോ​ള്‍ഡി​ങ്‌​സ് സി.​ഇ.​ഒ ജോ​ണ്‍ സു​നി​ല്‍, ഗ്രൂ​പ് സി.​ഒ.​ഒ സ​ഫീ​ര്‍ അ​ഹ​മ്മ​ദ്, ബോ​ര്‍ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സ് അം​ഗം ഒ​മ്രാ​ന്‍ അ​ല്‍ ഖൂ​രി, ബു​ര്‍ജീ​ല്‍ ഹോ​ള്‍ഡി​ങ്‌​സ് ചീ​ഫ് കോ​ര്‍പ​റേ​റ്റ് ഓ​ഫി​സ​ര്‍ ഹ​മ​ദ് അ​ല്‍ ഹൊ​സ​നി, ബി.​എം.​സി ഡെ​പ്യൂ​ട്ടി സി.​ഇ.​ഒ ഐ​ഷ അ​ല്‍ മ​ഹി​രി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News