Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ചോരപുരണ്ട ഓർമകളുമായി എ.എഫ്.സി ഏഷ്യൻ കപ്പിൽ ഫലസ്തീന് ഇന്ന് ആദ്യ പോരാട്ടം

January 14, 2024

news_malayalam_afc_asian_cup_updates

January 14, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ എ.എഫ്.സി ഏഷ്യൻ കപ്പിൽ ഫലസ്തീന് ഇന്ന് ആദ്യ പോരാട്ടം. ഇറാനും യുഎഇയും ഹോങ്കോങ്ങും അടങ്ങുന്ന ഗ്രൂ​പ് ‘സി​'യി​ലാണ് ഫലസ്തീൻ ടീം "ലയൺസ്‌ ഓഫ് കനാൻ" മ​ത്സ​രി​ക്കു​ന്നത്. ഇന്ന് (ഞായർ) രാത്രി 8:30ന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇറാനുമായാണ് ഫലസ്തീന്റെ ആദ്യ മത്സരം. ഇറാനുമായുള്ള മത്സരത്തിന് ശേഷം, ജനുവരി 18 ന് യു.എ.ഇയെയും, ജനുവരി 23 ന് ഹോങ്കോങ്ങിനെയും ഫലസ്തീൻ നേരിടും.

ആയിരത്തിലേറെ കായിക താരങ്ങളെയാണ് ഇസ്രായേല്‍ ബോംബാക്രമണത്തിൽ കൊലപ്പെടുത്തിയത്. ഫലസ്തീനിലെ യര്‍മൂഖ് സ്റ്റേഡിയം ഇന്ന് ഇസ്രായേലിന്റെ തടവറയാണ്. ടീമിലെ ഫോർവേഡ് പ്ലെയറായ മഹ്മൂദ് വാദിയുടെയും ഡിഫെൻഡറായ മുഹമ്മദ് സാലിഹിന്റെയും ബന്ധുക്കൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ വേദനകൾക്കിടയിലാണ് ഫലസ്തീൻ താരങ്ങൾ ഇന്ന് ഖത്തറിൽ ബൂട്ടണിയുന്നത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News