Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ പൊതു ശുചിത്വ നിയമലംഘനങ്ങൾക്ക് 25,000 റിയാൽ വരെ പിഴ; മുന്നറിയിപ്പുമായി മുനിസിപ്പൽ മന്ത്രാലയം 

January 04, 2024

news_malayalam_ministry_updates_in_qatar

January 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ പൊതു ഇടങ്ങളിലും റോഡുകളിലും പാർക്കിങ് ഏരിയകളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയാൽ 25,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പൊതു ശുചിത്വ നിയമത്തിന് കീഴിലുള്ള മറ്റ് നിരവധി നിയമങ്ങളെക്കുറിച്ചും അതിന്റെ ലംഘനത്തിന് കാരണമാകുന്ന പിഴകളെക്കുറിച്ചും മന്ത്രാലയം പൊതുജനങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

പൊതുസ്ഥലങ്ങൾ, ചത്വരങ്ങൾ, റോഡുകൾ, തെരുവുകൾ എന്നിവിടങ്ങളിൽ മാലിന്യം ഉപേക്ഷിക്കുകയാണെങ്കിൽ 10,000 റിയാൽ പിഴ ലഭിക്കും.
കെട്ടിടങ്ങൾക്ക് മുന്നിൽ അനധികൃതമായി ഫെൻസിങ് സ്ഥാപിച്ചാൽ നിയമലംഘനമായി കണക്കാക്കുമെന്നും 25,000 റിയാൽ വരെ പിഴയും ഈടാക്കുമെന്നും മന്ത്രാലായം കൂട്ടിച്ചേർത്തു. 

2017 ലെ പൊതു ശുചിത്വ നിയമം നമ്പർ 18 ൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് (2023 പൊതു ശുചിത്വ നിയമം നമ്പർ 6) പിഴ ചുമത്തുന്നതെന്നും മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News