Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യുഎഇയില്‍ വാഹനത്തിന്റെ സണ്‍റൂഫിലൂടെ തല പുറത്തേക്കിട്ടാല്‍ കനത്ത പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്

February 10, 2024

news_malayalam_fine_for_popping_head_out_of_vehicles_sun_roof_in_uae

February 10, 2024

ന്യൂസ്‌റൂം ഡെസ്‌ക്

ദുബായ്: ദുബായിലും അബുദാബിയിലും വാഹനങ്ങളുടെ സണ്‍റൂഫിലൂടെ തല പുറത്തേക്കിടുന്നവര്‍ക്ക് നടപടി കര്‍ശനമാക്കുന്നു. നിയമലംഘകര്‍ക്ക് രണ്ടായിരം ദിര്‍ഹം പിഴ ചുമത്തും. വാഹനങ്ങളില്‍ നിന്ന് തല പുറത്തേക്കിടാനോ വാതിലിലെ ഗ്ലാസുകളിലിരുന്ന് യാത്ര ചെയ്യാനോ പാടില്ലെന്ന് അബുദാബി, ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളില്‍ നിന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. കാല്‍ നടയാത്രക്കാര്‍ക്കും ഇത്തരം പ്രവൃത്തികള്‍ അപകടമുണ്ടാക്കുമെന്നും ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി വ്യക്തമാക്കി. 

നിയമലംഘകര്‍ക്ക് കനത്ത പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും ട്രാഫിക് നിയമപ്രകാരം 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ടുകെട്ടുന്ന വാഹനം തിരിച്ചെടുക്കാന്‍ 50,000 ദിര്‍ഹം വരെ ഈടാക്കും. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News