Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇസ്രായിലിനെ അനുകൂലിച്ച കഫേ ഉടമ സി.ഇ.ഓ സ്ഥാനം രാജിവെച്ചു 

October 14, 2023

news_malayalam_qatar_cafe_ceo_resigned

October 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇസ്രയേലിനെ അനുകൂലിച്ചതിനെ തുടർന്ന് വിവാദങ്ങൾ നേരിട്ട ഖത്തറിലെ ജനപ്രിയ കഫേ 'പുര വിദ മിയാമിയുടെ' സി.ഇ.ഓ സ്ഥാനത്ത് നിന്ന് ഒമർ ഹൊറേവ് പിന്മാറിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൽ മഹാ ദ്വീപിൽ (ലുസൈൽ) സ്ഥിതി ചെയ്യുന്ന പുര വിദാ കഫെയുടെ സിഇഒ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെയാണ് രാജി. 'ഇപ്പോഴും എപ്പോഴും ഞങ്ങൾ ഇസ്രായേൽ ജനതയ്‌ക്കൊപ്പം നിൽക്കുന്നു!' എന്ന തലക്കെട്ടോടെ ഇസ്രായേലി പതാകയുടെ ചിത്രമുള്ള പോസ്റ്റാണ് വിവാദമായത്. 

 

കൂടാതെ, ഫലസ്തീനികള്‍ ഇസ്രായേൽ സൈനികരെ പിടികൂടുന്നതായി കാണിക്കുന്ന ഇൻസ്റ്റഗ്രാം റീലും ഹൊറേവ് പോസ്റ്റ് ചെയ്‌തിരുന്നു. റീലിന് താഴെ, 'ഇതൊരു ഇരുണ്ട ദിവസമാണ്, ഇസ്രായിലിനു വേണ്ടി പ്രാര്‍ത്ഥിക്കുക' എന്ന തലക്കെട്ടോട് കൂടിയായിരുന്നു റീൽ പോസ്റ്റ് ചെയ്‌തത്‌. മറ്റൊരു പോസ്റ്റിൽ ഫലസ്തീനികളെ 'ഭീകരവാദികള്‍' എന്നും ഹൊറേവ് വിശേഷിപ്പിച്ചിരുന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News