Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഹമദ് വിമാനത്താവളത്തിൽ കുട്ടികളുമായെത്തുന്ന യാത്രക്കാർക്ക് പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലെയ്ൻ ആരംഭിച്ചു 

March 04, 2024

news_malayalam_development_updates_in_qatar

March 04, 2024

ഖദീജ അബ്രാർ 

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുട്ടികളുമായെത്തുന്ന യാത്രക്കാർക്ക് പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലെയ്ൻ ആരംഭിച്ചു. സുരക്ഷാ ചെക്ക്‌പോസ്റ്റുകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഫാമിലി ലെയ്‌നിൽ എയർപോർട്ട് ജീവനക്കാരുടെ സഹായവും ലഭ്യമാകും. 

എല്ലാ യാത്രക്കാർക്കും തടസ്സമില്ലാത്തതും കാര്യക്ഷമവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിനും, യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുമുള്ള വിമാനത്താവളത്തിൻ്റെ പ്രതിബദ്ധതയെയാണ് പുതിയ പദ്ധതി പ്രതിഫലിപ്പിക്കുന്നത്. പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, ഫാമിലി ലെയ്ൻ പ്രയോജനപ്പെടുത്തുന്ന യാത്രക്കാരിൽ നിന്ന് ഫീഡ്‌ബാക്കും നിർദേശങ്ങളും ശേഖരിക്കും. സ്ക്രീനിംഗ് ഏരിയയിലെ വിജയകരമായ പരീക്ഷണ ഘട്ടത്തിന് ശേഷം, ഫാമിലി ലെയ്ൻ മറ്റ് സുരക്ഷാ ചെക്ക് പോയിൻ്റുകളിലേക്കും വ്യാപിപ്പിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News