Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു

February 01, 2024

news_malayalam_local_association_news_updates

February 01, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി 23 നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ദിവ കാസർകോഡ്, കണ്ണൂര്‍ സ്ക്വാഡ്, വയനാട് വാരിയേഴ്സ്, കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ്, മലപ്പുറം കെ.എല്‍ 10 ലെജന്റ്സ്, ഫീനിക്സ് പാലക്കാട്, തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ്, കൊച്ചിന്‍ ടസ്കേര്‍സ്,  കോട്ടയം ബ്ലാസ്റ്റേര്‍സ്, ആലപ്പി ഫൈറ്റേര്‍സ്, ചാമ്പ്യന്‍സ് പത്തനംതിട്ട, കൊല്ലം സ്പോര്‍ട്സ് ക്ലബ്ബ്, ട്രിവാന്‍ഡ്രം റോയല്‍സ് എന്നീ ടീമുകളാണ്‌  ഇത്തവണത്തെ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റില്‍ പങ്കെടുക്കുന്നത്. 

100 മീറ്റര്‍ ഓട്ടം, 200 മീറ്റര്‍ ഓട്ടം, 800 മീറ്റര്‍ ഓട്ടം,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടം വലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ 3 കാറ്റഗറികളിലായാണ് മത്സരം. പരിപാടിയിൽ ടീം പരേഡും കുടുംബങ്ങള്‍ക്കായി വിനോദ മത്സരങ്ങളും സംഘടിപ്പിക്കും. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും ഓവറോള്‍ ചാമ്പ്യന്മാര്‍ക്ക് ട്രോഫിയും നല്‍കും. ഉദ്ഘാടന ചടങ്ങിലും സമാപന ചടങ്ങിലും കായികരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ജില്ലാ ടീമുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടീം മാനേജര്‍മാരെ ബന്ധപ്പെടാം. 

1) ദിവ കാസർകോഡ് - സിയാദലി - +974 66340811
2) കണ്ണൂര്‍ സ്ക്വാഡ് - ശംസുദ്ദീന്‍ - +974 55298247 
3) വയനാട് വാരിയേഴ്സ് - അനസ് മുഹമ്മദ് - +974 50839594 
4) കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ് - മുഹ്സിന്‍ ഓമശ്ശേരി - +974 55561759 
5) മലപ്പുറം കെ.എല്‍ 10 ലെജന്റ്സ് - ഇസ്മായില്‍ - +974 55626841 
6) ഫീനിക്സ് പാലക്കാട് - മുനീർ - +974 33964976 
7) തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ് - നസീം മേപ്പാട്ട് - +974 55993113
8) കൊച്ചിന്‍ ടസ്കേര്‍സ് - ഷിയാസ് വലിയകത്ത് - +974 70795117 
9) കോട്ടയം ബ്ലാസ്റ്റേര്‍സ് - നിയാസ് ഇസ്മയില്‍ - +974 55252720 
10) ആലപ്പി ഫൈറ്റേര്‍സ് - ഹാഷിം എം.ഡി - +974 31122497
11) ചാമ്പ്യന്‍സ് പത്തനംതിട്ട - ജോണ്‍സണ്‍ ജോണ്‍ - +974 77010117 
12) കൊല്ലം സ്പോര്‍ട്സ് ക്ലബ്ബ് - ഷബീര്‍ ഷാജഹാന്‍ - +974 66737108
13) ട്രിവാന്‍ഡ്രം റോയല്‍സ് - റിയാസ് മഹീന്‍ - +974 50472713

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News