Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അൽഖുദുവ ഇസ്‌ലാമിക് കോഴ്സ് ആദ്യ സെമസ്റ്റർ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

January 28, 2024

news_malayalam_local_association_news_updates

January 28, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെൻററിന്റെ കീഴിൽ പ്രവർത്തിക്കുന്ന അൽഖുദുവ സ്കൂൾ ഓഫ് ഇസ്ലാമിക് സ്റ്റഡീസ് കോഴ്സിന്‍റെ ആദ്യ സെമെസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മദീന ഖലീഫ നോർത്തിലെ ഇസ്ലാഹി സെന്റർ അങ്കണത്തിൽ നടന്ന പ്രത്യേക പരിപാടിയിൽ  കോഴ്സ് ഡയറക്ടർ കൂടിയായ അബ്ദുല്ലത്തീഫ് നല്ലളം ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഉയർന്ന വിജയം നേടിയവരുടെ പേരുകൾ പ്രഖ്യാപിച്ചു.

ഇസ്ലാമിലെ അടിസ്ഥാന വിഷയങ്ങളിൽ ഊന്നി നിന്നുകൊണ്ട് നാല് സെമസ്റ്ററുകളിലായാണ് കോഴ്സ് നടക്കുന്നത്. വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം നടത്താനും അറിവ് നേടാനും കോഴ്സ് മുഖേന സാധിച്ചതായി പഠിതാക്കൾ അറിയിച്ചു.

ഖത്തറിലെയും മറ്റു ജിസിസിയിലെയും കേരളത്തിലെയും പ്രഗൽഭരായ പണ്ഡിതരാണ് ഓൺലൈനായും ഓഫ് ലൈൻ ആയും നടക്കുന്ന ക്ലാസുകളിൽ  ഫാക്കൽറ്റികളായി എത്തുന്നത്.

ചീഫ് കോഡിനേറ്റർ മുജീബ് റഹ്മാൻ മദനി,അഡ്മിൻ ഡയറക്ടർ  ഡോ: റസീൽ ,എക്സാം കൺട്രോളർ നസീഫ നൂർ എന്നിവർ സംസാരിച്ചു.
കൂടുതൽ വിവരങ്ങൾക്ക് +97455348313 നമ്പറിൽ ബന്ധപ്പെടുക

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News