Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
യാത്രക്കാർക്ക് നിരവധി ആനുകൂല്യങ്ങളുമായി ഇത്തിഹാദ് എയര്‍ലൈൻസ്: ഹോളിഡേ സെയില്‍സും നിരക്കിളവുകളും പ്രഖ്യാപിച്ചു

August 30, 2023

August 30, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: ഹോളിഡേ സെയില്‍സ് പാക്കേജും വിമാന ടിക്കറ്റുകൾക്ക് ഇളവുകളും പ്രഖ്യാപിച്ച് ദുബായിയുടെ ഇത്തിഹാദ് എയര്‍ലൈൻസ്. സെപ്റ്റംബര്‍ പത്താം തീയ്യതി വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഹോളിഡേ സെയിലിന്റെ ആനുകൂല്യം ഉപയോഗിക്കാൻ സാധിക്കുന്നത്. 

2023 സെപ്റ്റംബര്‍ 11 മുതല്‍ 2024 മാര്‍ച്ച് 24 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കില്‍ ഇത്തിഹാദ് എയർവെയ്സിന്റെ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നും എയർലൈൻസ് കമ്പനി അറിയിച്ചു. ഇക്കണോമി ക്ലാസില്‍ 895 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. 

അതേസമയം, ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കേരളത്തിലേക്കുള്ള വിമാന സര്‍വീസ് വര്‍ധിപ്പിക്കുന്നതായും എയർലൈൻസ് അറിയിച്ചിരുന്നു. നവംബര്‍ മുതലാണ് സർവീസുകൾ കൂടുന്നത്. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഇത്തിഹാദിന്റെ 8 സര്‍വീസ് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. 

2024 ജനുവരി 1 മുതല്‍ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകള്‍  പുനരാരംഭിക്കും. തിരുവനന്തപുരത്തേക്കുള്ള വിമാനം പുലര്‍ച്ച 2.20നും, കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചക്ക് 1.40നുമാണ് പുറപ്പെടുക. അതേസമയം, സെപ്റ്റംബര്‍ 15 മുതല്‍ ചെന്നൈയിലേക്കും 7 അധിക സര്‍വീസുകൾ ഉണ്ടായിരിക്കും. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News