Breaking News
മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു | കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ കാമറാമാൻ കൊല്ലപ്പെട്ടു |
ഖത്തറിൽ പ്രഥമ ഇക്വാലിറ്റി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ തുടക്കം 

January 31, 2024

news_malayalam_sports_news_updates

January 31, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തറിൽ പ്രഥമ ഇക്വാലിറ്റി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് നാളെ (വ്യാഴാഴ്ച) തുടക്കമാകും. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷൻ സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് എഫ്സിയുമായി സഹകരിച്ചാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 1 മുതല്‍ ഫെബ്രുവരി 13 വരെയാണ് ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടക്കുക.

നിലവിലെ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ചാമ്പ്യന്‍മാരായ അല്‍ ദുഹൈല്‍, ബ്രസീലിന്റെ സാന്റോസ്, ചൈനയുടെ ഷാങ്ഹായ് ഷെന്‍ഹുവ, റഷ്യയുടെ സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്നീ നാല് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

മത്സരത്തിന്റെ സാധാരണ സമയത്തിന് ശേഷം (90 മിനിറ്റ്) ഏതെങ്കിലും മത്സരം സമനിലയില്‍ അവസാനിച്ചാല്‍ അധിക സമയം ഇല്ലാതെ നേരിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഫലം തീരുമാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.  

മാച്ച് ഷെഡ്യൂൾ:

ഫെബ്രുവരി 1: അൽ ദുഹൈൽ (ഖത്തർ) & ഷാങ്ഹായ് ഷെന്‍ഹുവ (ചൈന) 
ഫെബ്രുവരി 4: സാന്റോസ് (ബ്രസീൽ) & ഷാങ്ഹായ് ഷെന്‍ഹുവ (ചൈന) 
ഫെബ്രുവരി 5: അൽ ദുഹൈൽ (ഖത്തർ) & സെനിത് സെന്റ് (റഷ്യ)
ഫെബ്രുവരി 8: ഷാങ്ഹായ് ഷെന്‍ഹുവ (ചൈന) & സെനിത് സെന്റ് (റഷ്യ) 
ഫെബ്രുവരി 9: അൽ ദുഹൈൽ (ഖത്തർ) & സാന്റോസ് (ബ്രസീൽ)
ഫെബ്രുവരി 13: സാന്റോസ് (ബ്രസീൽ) & സെനിത് സെന്റ് (റഷ്യ)

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News