Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
ദുബായില്‍ നോമ്പെടുക്കുന്ന യാത്രക്കാര്‍ക്ക് ഇഫ്താര്‍ ബോക്‌സുകള്‍ നല്‍കുമെന്ന് എമിറേറ്റ്‌സ്

March 09, 2024

news_malayalam_emirates_will_serve_iftar_box_to_fasting_passengers

March 09, 2024

അഞ്ജലി ബാബു

ദുബായ്: റമദാന്‍ മാസത്തില്‍, നോമ്പുതുറക്കുന്ന യാത്രക്കാര്‍ക്ക് ഇഫ്താര്‍ ഭക്ഷണം നല്‍കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ബോര്‍ഡിംഗ് ഗേറ്റുകളിലും വിമാനങ്ങളിലുമായി നോമ്പെടുക്കുന്ന യാത്രക്കാര്‍ക്ക് ഇഫ്താര്‍ ബോക്‌സുകള്‍ നല്‍കും. വിശ്രമ മുറികളില്‍ ജനപ്രിയ ടിവി ഷോകള്‍, മതപരമായ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി. വിമാനത്തിലെ യാത്രക്കാരെ ഇഫ്താര്‍ സമയം ക്യാപ്റ്റന്‍ അറിയിക്കും. 

വിമാനത്താവളത്തിലെ ലോഞ്ചുകളില്‍, നോമ്പുതുറക്കുന്നതിന് അറബിക് മധുരപലഹാരങ്ങള്‍, ഈത്തപ്പഴം, കാപ്പി എന്നിവ നല്‍കും. ഫസ്റ്റ്, ബിസിനസ് ക്ലാസ് ലോഞ്ചുകളില്‍, ലഭ്യമായ ഭക്ഷണത്തിന് പുറമെ അറബിക് മെസ്സെ, ലെന്റില്‍ സൂപ്പ്, അറബിക് മിക്‌സ്ഡ് ഗ്രില്‍ വിത്ത് തഹീന, ചിക്കന്‍ കബ്‌സ, കുനാഫ പിസ്ത ക്രീം, വാള്‍നട്ട്, ബസ്ബൂസ സാഫ്രോണ്‍, അറബിക് രുചികളുള്ള ഐസ്‌ക്രീം, പരമ്പരാഗത അറബിക് പേസ്ട്രീസ് എന്നിവ നല്‍കും. പ്രാര്‍ത്ഥനകള്‍ക്കായി പ്രത്യേക മുറികളും വുളു സൗകര്യങ്ങളും ഒരുക്കും. ബോര്‍ഡിംഗ് ഗേറ്റുകളില്‍ നല്‍കുന്ന ഇഫ്താര്‍ ബോക്‌സുകളില്‍ വെള്ളം, വാഴപ്പഴം, ഈത്തപ്പഴം, ലബന്‍ എന്നിവയാണ് ഉണ്ടാവുക. 

 

ജിദ്ദയിലേക്കും മദീനയിലേക്കും യാത്ര ചെയ്യുന്ന ഉംറ ഗ്രൂപ്പുകള്‍ക്ക് വിമാനങ്ങളില്‍ ഇഫ്താര്‍ ഭക്ഷണം നല്‍കും. ദുബായ് വിമാനത്താവളത്തിലും സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലും ഒരാള്‍ക്ക് അഞ്ച് ലിറ്റര്‍ വരെ സംസം വെള്ളം കൊണ്ടുപോകാനും അനുവാദമുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News