Breaking News
ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി | കുവൈത്തിൽ ആഡംബര കാർ ഡീലർഷിപ്പ് ഉടമക്കും ബിസിനസ് പങ്കാളിക്കും തടവും പിഴയും | സൗദിയില്‍ പൊതുസ്ഥലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍ | ഖത്തറിൽ ഡെലിവറി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | സൗദിയിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘തോബ്’ നിര്‍ബന്ധമാക്കി |
മെഷോങ് ചുഴലിക്കാറ്റ്: എമിറേറ്റ്സ് വിമാനം ചെന്നൈ സർവീസുകൾ റദ്ദാക്കി

December 05, 2023

Gulf_Malayalam_News

December 05, 2023

ന്യൂസ്‌റൂം ബ്യുറോ

അബുദാബി: മെഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലേക്കുള്ള ഇന്നത്തെ (ചൊവ്വ) വിമാന സർവിസുകൾ റദ്ദാക്കിയതായി എമിറേറ്റ്സ് അധികൃതർ അറിയിച്ചു. ചെന്നൈയിലെ ഏറ്റവും പുതിയ കാലാവസ്ഥയെ അടിസ്ഥാനമാക്കി കൂടുതൽ അപ്‌ഡേറ്റുകൾ നൽകുമെന്നും എയർലൈൻ കൂട്ടിച്ചേർത്തു. 

ട്രാവൽ ഏജൻസി വഴി ടിക്കറ്റുകൾ ബുക്ക് ചെയ്‌ത യാത്രക്കാർ ഏജന്റുമാരുമായി തന്നെ ബന്ധപ്പെടണം. എമിറേറ്റ്സിൽ നേരിട്ട് ബുക്ക് ചെയ്ത യാത്രക്കാർക്ക് റീബുക്കിംഗ് ഓപ്ഷനുകൾക്കായി ലോക്കൽ ഓഫീസുകളുമായി ബന്ധപ്പെടാമെന്നും അധികൃതർ വ്യക്തമാക്കി. 

അതേസമയം, മെഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഒമാൻ എയർ അധികൃതർ ഇന്നലെ (ഡിസംബർ 4) പ്രഖ്യാപിച്ചിരുന്നു. പ്രവർത്തനങ്ങൾ സാധാരണ നിലയിലായാലുടൻ ഫ്ലൈറ്റുകൾ പുനക്രമീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News